Education

കാശിനാഥൻ : ഭാഗം 27

രചന: മിത്ര വിന്ദ

പാർവതി…ചിരിച്ചോണ്ട് ഇരിക്കാതെ വേഗം കോഫി കുടിക്കു…എനിക്ക് ലേശം ദൃതി ഉണ്ടു.

കാശിയുടെ ശബ്ദം കേട്ടപ്പോൾ  പാറു വേഗം കോഫി കുടിച്ചു തീർത്തു…

ഇടയ്ക്ക് ഒക്കെ അവനെ പാളി നോക്കുമ്പോൾ ആരെയും ഗൗനിക്കാതെ ഇരിക്കുന്ന, കാശിയെ ആണ് അവൾ കണ്ടത്.

ഹോ.. എന്തൊരു ഗൗരവം ആണ്.. ഇയാൾക്ക്…ഒന്ന് ചിരിച്ചൂടെ..

അവൾ മെല്ലെ പിറു പിറുത്തു.

“താൻ എന്തെങ്കിലും പറഞ്ഞൊ ”

പെട്ടന്നവൻ ചോദിച്ചതും പാറു “ഇല്ലെന്ന് “തലയാട്ടി.

“എന്തെങ്കിലും വേണോ ”

“വേണ്ട വേണ്ട… എനിക്ക് ഇപ്പോളെ വയറു നിറഞ്ഞു ”

അല്പം ഞെളിഞ്ഞു കൊണ്ട് തന്റെ വയറിൽ തൊട്ട് കാണിച്ചു കൊണ്ട് പറയുന്നവളെ അവൻ ഒന്ന് സൂക്ഷിച്ചു നോക്കിയതും അവൾ മെല്ലെ മുഖം കുനിച്ചു.

തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴും കാശി അങ്ങനെ പ്രത്യേകിച്ച് ഒന്നും പാർവതിയോട് ചോദിച്ചില്ല.

അവൾ ആണെങ്കിൽ പതിവ് പോലെ പുറത്തേക്ക് നോക്കി അങ്ങനെ ഇരുന്നു.

ഇടയ്ക്ക് അധികം ആളും തിരക്കും ഒന്നും ഇല്ലാത്ത ഒരു ഭാഗത്തായി കാശി വണ്ടി നിറുത്തിയതും,പാറു തല ചെരിച്ചു അവനെ നോക്കി.

ഓർണമെൻറ്സ് മേടിച്ചത് ഒക്കെ എടുത്തു വേഗം ഇടാൻ നോക്ക്..അതോ ഇതെല്ലാം കാണാൻ വാങ്ങി കൂട്ടിയത് ആണോ…

ശെടാ… ഇതെന്തിനാ ഇപ്പൊ എല്ലാം കൂടെ എടുത്തു ഇടാൻ പറയുന്നേ….വീട്ടിൽ ചെന്നിട്ട് പോരേ…അതോ ഇനി വല്ല അബദ്ധവും പറ്റി പറയുന്നത് ആണോ പോലും..അവൾക്ക് സംശയമായി.

“പാർവതി… സമയം പോകുന്നു…. എനിക്ക് കുറച്ചു തിരക്കുണ്ട് കേട്ടോ..”..
കാശി ഒച്ച വെച്ചതും പാറു വേഗം തന്നെ ബാഗ് എടുത്തു മടിയിൽ വെച്ചു തുറന്നു.

ജുവല്ലറി യിൽ നിന്നും ഒരു ബോക്സിൽ ആയാണ് ഐറ്റംസ് എല്ലാം വെച്ചിരിക്കുന്നത്..

അതു തുറന്ന് ഓരോ വളകൾ എടുത്തു അവൾ തന്റെ കൈലേക്ക് ഇട്ട ശേഷം കാശിയെ ഒന്ന് നോക്കി.

“ആ കമ്മലും കൂടി ഒന്ന് മാറ്റി ഇട് ”

മുന്നിലെ റോഡിലേക്ക് നോക്കി ഇരുന്ന് കൊണ്ട്,കൊണ്ട് ഗൗരവത്തിൽ അവൻ പാർവതിയോടയായി പറഞ്ഞു..

തന്റെ കാതിലെ ചെറിയ രണ്ട് മുല്ല മൊട്ടു കമ്മലും ഊരി മാറ്റിയ ശേഷം പാറു ആണെങ്കിൽ അവൻ മേടിച്ചു കൊടുത്ത ജിമിക്കി കമ്മൽ വളരെ സൂഷ്മതയോടെ ഇട്ടുകൊണ്ട് അവൾ റിവ്യൂ മിററിലേക്ക് ഒന്ന് പാളി നോക്കി..

ഒരു പുഞ്ചിരി അപ്പോൾ അവളുടെ ചുണ്ടിൽ മെല്ലെ വിരിഞ്ഞു..

പാദസരം കൈയിലേക്ക് എടുത്തതും അവൻ വിലക്കി..

“അത് ഇപ്പോൾ ഇടേണ്ട… നേരം പോയി….”

പെട്ടന്ന് തന്നെ കാർത്തു ആണെങ്കിൽ എല്ലാം കൂടി എടുത്തു വീണ്ടും ബാഗിലേക്ക് ഭദ്രമായി വെച്ച്.

See also  ഷാര്‍ജ പുസ്തകോത്സവം: യുഎഇയുടെ ചരിത്രം പറയുന്ന മെലീഹ പ്രദേശത്തെക്കുറിച്ചുള്ള പുസ്തകത്തിന് പ്രത്യേക ഇടം

അപ്പോളേക്കും അവൻ വണ്ടി പതുക്കെ മുന്നോട്ട് എടുത്തിട്ടിരുന്നു.

വീട്ടിലേക്കുള്ള ഗേറ്റ് കടന്നതും കണ്ടു ഉമ്മറത്തു ഇരിക്കുന്ന ശ്രീപ്രിയ യേ ഒപ്പം അമ്മയും മാളവിക ചേച്ചിയും ഉണ്ട്.

എല്ലാവരും സെറ്റ് സാരീ ഒക്കെ ഉടുത്തു അണിഞ്ഞൊരുങ്ങി ആണ് ഇരിക്കുന്നെ..

പെട്ടന്ന് പോയി കുളിച്ചു റെഡി ആയി വരൂ മോനെ… ക്ഷേത്രത്തിലേക്ക് അത്യാവശ്യം ദൂരം ഉള്ളത് ആണ്..നേരം വൈകി…

കാശിയേട്ടന്റെ ഒപ്പം കാറിൽ നിന്നും ഇറങ്ങി സിറ്റ് ഔട്ടിലേക്ക് കയറിയപ്പോൾ ആണ് അമ്മയുടെ വാക്കുകൾ പാറു കേട്ടത്.

എല്ലാവരും കൂടി ഏത് അമ്പലത്തിലേക്ക് ആണെന്ന് ഓർത്തു കൊണ്ട് അവൾ അകത്തേക്ക് കയറി.

അമ്മയെ നോക്കി പുഞ്ചിരിച്ചതും അവർ അവളെ അടുമുടി ഒന്ന് നോക്കി.

തന്റെ കാതിലേക്കും കൈ തണ്ടയിലേക്കും ആണല്ലോ അമ്മയുടെ ശ്രെദ്ധ എന്ന് കണ്ടതും പാറു ന് തെല്ലു ജാള്യത തോന്നി.

“കാശിയേട്ടാ…. ബിസി ആയിരുന്നോ ഇന്ന്..”

പ്രിയ ചോദിച്ചതും അവൻ ഒന്ന്  മൂളി..

അവളെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം പാറുവും അകത്തേക്ക് കയറി.

“പാർവതി ഒന്ന് നിന്നേ ”

പിന്നിൽ അമ്മയുടേ ശബ്ദം കേട്ടതും അത് എന്തിനാവും എന്നുള്ളത് ഏറെ ക്കുറേ കാശിക്ക് വ്യക്തമായിരുന്നു. അവന്റെ കാലടികളും അല്പം പതുക്കെ ആയി, എങ്കിലും തിരിഞ്ഞു നോക്കാതെ കൊണ്ട് അവൻ മുന്നോട്ട് നടന്നു.

“ഈ ഗോൾഡ് ഒക്കെ പുതിയത് ആണോ ”
അവളെ അടിമുടി നോക്കി ക്കൊണ്ട് അവർ ചോദിച്ചു.

“അതെ അമ്മേ… കാശിയേട്ടൻ വാങ്ങി തന്നത് ആണ് ”

അവൾ അമ്മയോട് പറയുന്നത് കേട്ട് കൊണ്ട് അവൻ മുകളിലേക്ക് ഉള്ള സ്റ്റെപ്സ് ഓരോന്നായി കേറി.

“അത് നന്നായി… ഓരോരോ ആളുകൾ ഒക്കെ ഇവിടേക്ക് വരുമ്പോൾ ഇങ്ങനെ കാതിലും കയ്യിലും ഒന്നും ഇല്ലാതെ നിൽക്കുന്നത് ഞങ്ങൾക്ക് നാണക്കേട് ആണ്… എന്റെ മകൻ പാവം ആയതു കൊണ്ട്….”

അവർ പറഞ്ഞപ്പോൾ പാർവതി യുടെ മുഖം താഴ്ന്നു.

“ഹ്മ്മ്.. ചെല്ല് ചെല്ല്… നിന്നു വിയർക്കേണ്ടാ.. എന്തായാലും ആള് മിടുക്കി ആണ് അല്ലേ അമ്മേ…”

മാളുവിന്റെ പരിഹാസം കേട്ടതും പാറു വിന്റെ മുഖം താഴ്ന്നു..

“കേറി ചെല്ല് പാർവതി…”

സുഗന്ധി കല്പിച്ചതും പാറു, വേഗത്തിൽ തങ്ങളുടെ മുറിയിലേക്ക് പോകുകയാണ് ചെയ്തത്.

കാശി അപ്പോളേക്കും കുളിക്കാൻ കേറിയിരുന്നു.

മേശമേൽ മുഖം ചേർത്ത് കിടക്കുന്നവളെ  കണ്ടു കൊണ്ടാണ് അവൻ വാഷ് റൂമിൽ നിന്നും ഇറങ്ങി വന്നത്.

പാർവതി…..

അവൻ വിളിച്ചതും അവള് ചാടി പിരണ്ടു എഴുനേറ്റു.

ഒരു ടർക്കി മാത്രം ഉടുത്തു കൊണ്ട് നിൽക്കുന്ന കാശിയെ കണ്ടതും പെട്ടന്നുവള് തിരിഞ്ഞു നിന്നു.

വയലറ്റ് നിറം ഉള്ള ഒരു കുർത്ത ഇരിപ്പുണ്ട്, ഇങ്ങേടുത്തെ…

See also  വരും ജന്മം നിനക്കായ്: ഭാഗം 43

അവൻ പറഞ്ഞതും അവള് ഓടി ചെന്നു വാർഡ്രോബ് തുറന്നു.

കുർത്തയും, അതിന്റ നിറത്തിനോട് ചേർന്ന ഒരു കരയുള്ള മുണ്ടും കൂടി എടുത്തു കൊണ്ട് വന്നു അവൾ അവനെ നോക്കാതെ കൊണ്ട് ബെഡിലേക്ക് വെച്ചുകൊണ്ട് തിരിഞ്ഞതും പിന്നിലായി നിന്ന കാശിയുടെ ദേഹത്തേക്ക് ഒന്നു തട്ടി.

സോറി.. ഞാൻ കണ്ടില്ല.. പെട്ടന്നവൾ പറഞ്ഞു.

അതെങ്ങനാ.. കണ്ണുണ്ടെന്ന് പറഞ്ഞിട്ട് എന്തെങ്കിലും കാര്യം ഉണ്ടോ, വേറെ വല്ലടത്തും നോക്കി അല്ലേ നടപ്പ്..

കുർത്ത യുടെ ബട്ടൺ അഴിക്കുമ്പോൾ അവൻ പാർവതിക്ക് കേൾക്കാൻ പാകത്തിന് ഉച്ചത്തിൽ പറഞ്ഞു.

“കാശിയേട്ടാ…..”

പെട്ടന്നവൾ വിളിച്ചു.. ആ ശബ്ദത്തിലെ മാറ്റം തിരിച്ചറിഞ്ഞതും അവൻ പാർവതി യേ നോക്കി…

“എനിക്ക് ഈ വളയും കമ്മലും ഒന്നും വേണ്ടായിരുന്നു….. ആകെ ഒരു ബുദ്ധിമുട്ട്…. അർഹിക്കാത്തത് എന്തോ അണിഞ്ഞതുപോലെ ”

അത് പറയുകയും അവളുടെ ശബ്ദം ഇടറി.ഒപ്പം കൈയിലെ വള ഊരി മാറ്റുകയും ചെയ്തിരുന്നു.

കാശി ആണെങ്കിൽ അവൾക്ക് നേരെ കൈ നീട്ടിയതും അത് അവന്റെ ഉള്ളം കൈലേക്ക് വെച്ഛ് കൊടുത്തിരുന്ന് പാറു…

തിരിഞ്ഞു നിന്നവളുടെ കൈ മുട്ടിന്റെ മുകൾ ഭാഗത്തു പിടിച്ചു കൊണ്ട് തന്നിലേക്ക് ചേർത്ത് നിറുത്തിയപ്പോൾ വിറകൊള്ളുന്നുണ്ടായിരുന്നു അവളെ.

അല്പം പതർച്ചയോട് കൂടി ആ മുഖത്തേക്ക് നോക്കിയപ്പോൾ, തന്റെ കൈ തണ്ട പിടിച്ചു ബലമായി അതിലേക്ക് ആ വളകൾ ഇട്ട് കഴിഞ്ഞിരുന്നു കാശിയേട്ടൻ..

 

“കുടുംബ ക്ഷേത്രത്തിൽ ഉത്സവം ആണ്.. ഇന്ന് ആണ് കൊടിയേറ്റം,,, നിനക്ക് 16ദിവസം കഴിയാതെ അമ്പലത്തിൽ പോകത്തില്ലലോ അല്ലേ…”

കണ്ണാടിയിലേക്ക് നോക്കി  തന്റെ മുടി ചീകി കൊണ്ട് അവൻ അവളെ നോക്കി ചോദിച്ചു..

“മ്മ്….. പുല വീടൽ കഴിയുന്നത്, അടുത്ത വ്യാഴാഴ്ച ആണ്..!

‘ആഹ്.. അത് കുഴപ്പമില്ല, ഞായറാഴ്ച കൊണ്ട് ആണ് ഉത്സവം കഴിയുന്നത്.. അപ്പോളേക്കും തനിക്കും പോകാം”

അതും പറഞ്ഞു കൊണ്ട് കാശി ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി പോയി.

**

അമ്മേ… ഒരു മിനിറ്റ്..

കാശി യുടെ ശബ്ദം കേട്ടതും അമ്പലത്തിലേക്ക് പോകാനായി ഒരുങ്ങി നിന്നിരുന്ന സുഗന്തി അവന്റെ അടുത്തേക്ക് വന്നു………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post കാശിനാഥൻ : ഭാഗം 27 appeared first on Metro Journal Online.

Related Articles

Back to top button