Education

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് കാസർകോട് രണ്ടര വയസുകാരന് ദാരുണാന്ത്യം

കാസർകോട് ഉദുമയിൽ ഗേറ്റ് ദേഹത്ത് വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടയിൽ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. കാസർകോട് ഉദുമ പളളം തെക്കേക്കരയിലെ മാഹിൻ റാസിയുടെ മകൻ അബുതാഹിർ (രണ്ടര) ആണ് മരിച്ചത്.

മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

The post കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് കാസർകോട് രണ്ടര വയസുകാരന് ദാരുണാന്ത്യം appeared first on Metro Journal Online.

See also  ഔദ്യോഗിക ചിഹ്നങ്ങളും മതചിഹ്നങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് സഊദി; നിയമം പ്രാബല്യത്തിലായാല്‍ പിഴ ചുമത്തും

Related Articles

Back to top button