Education
യുവ എഴുത്തുകാരിയുടെ ലൈംഗികാതിക്രമ പരാതി; സംവിധായകന്‍ വികെ പ്രകാശ് അറസ്റ്റില്‍

യുവ എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സംവിധായകനും നടനുമായ വികെ പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം പള്ളിത്തോട്ടം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു.
2022ല്‍ കൊല്ലത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ച് ഒരു സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ടെത്തിയ യുവതിയോട് വികെ പ്രകാശ് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇതില്‍ വികെ പ്രകാശിനെതിരെ പോലീസ് കേസെടുത്തിരുന്നു
തുടര്‍ന്ന് വികെ പ്രകാശ് ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടി. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാനും മൊഴി നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
The post യുവ എഴുത്തുകാരിയുടെ ലൈംഗികാതിക്രമ പരാതി; സംവിധായകന്‍ വികെ പ്രകാശ് അറസ്റ്റില്‍ appeared first on Metro Journal Online.