എഡിഎം നവീൻബാബുവിന്റെ സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും

താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ സംസ്‌കാരം ഇന്ന് മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും. 9 മണിയോടെ മൃതദേഹം മോർച്ചറിയിൽ നിന്ന് കലക്ടറേറ്റിൽ എത്തിക്കും. പത്ത് മണി മുതൽ പൊതു ദർശനം നടക്കും. തുടർന്ന് ഉച്ചയോടെ വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോകും.
രണ്ട് മണിക്ക് ശേഷമാണ് പത്തിശേരിയിലെ വീട്ടിൽ സംസ്‌കാര ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്. നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണം നേരിടുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇരണാവിലെ ദിവ്യയുടെ വീട്ടിലേക്ക് ഇന്നലെ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു.
ഇന്നലെ കണ്ണൂരിൽ ബിജെപി ഹർത്താൽ ആചരിച്ചിരുന്നു. സർവീസ് സംഘടനകളും പ്രതിഷേധവുമായി ഇന്നലെ തെരുവിലിറങ്ങി. പ്രതിഷേധം ഇന്നും തുടരുമെന്നാണ് കരുതുന്നത്.
The post എഡിഎം നവീൻബാബുവിന്റെ സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും appeared first on Metro Journal Online.