Education

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു; പവന് വീണ്ടും 55,000 കടന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ ഉയർന്നു. പവന് ഇന്ന് ഒറ്റയടിക്ക് 480 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില വീണ്ടും 55,000 കടന്നു. സ്വർണം പവന് ഇന്നത്തെ വിപണി വില 55,080 രൂപയാണ്

കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില ഇടിയുകയായിരുന്നു. ഇന്നലെ പവന് 200 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസങ്ങൾ കൊണ്ട് 440 രൂപയുടെ ഇടിവ് സംഭവിച്ചതിന് പിന്നാലെയാണ് ഇന്ന് 480 രൂപ ഉയർന്നത്

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6885 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5715 രൂപയാണ്. വെള്ളിയുടെ വിലയും വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ വർധിച്ച് 96 രൂപയായി

The post സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു; പവന് വീണ്ടും 55,000 കടന്നു appeared first on Metro Journal Online.

See also  മംഗല്യ താലി: ഭാഗം 33

Related Articles

Back to top button