Education
വള്ളിയിൽ കുരുങ്ങി നിയന്ത്രണം വിട്ട ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട് വിളയോടിയിൽ റോഡിലേക്ക് തൂങ്ങിനിന്ന വള്ളിയിൽ കുരുങ്ങി നിയന്ത്രണം വിട്ട ബൈക്ക് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പെരുമാട്ടി കല്യാണപേട്ട ഗോപിനാഥൻ(58)ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം
അണിക്കോട് സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഗോപിനാഥൻ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ ആശ്രമത്തിനടുത്തുള്ള വളവിൽ വെച്ചാണ് അപകടമുണ്ടായത്.
റോഡരികിലെ മരത്തിൽ വളർന്നുതൂങ്ങിനിന്ന വള്ളിയിൽ കുരുങ്ങുകയായിരുന്നു. ലോറിയുടെ ചക്രം തലയിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് തൽക്ഷണം ഗോപിനാഥൻ മരിച്ചു.
The post വള്ളിയിൽ കുരുങ്ങി നിയന്ത്രണം വിട്ട ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു appeared first on Metro Journal Online.