Kerala

റിപ്പോർട്ട് സർക്കാരിന് കൈമാറി ഡിജിപി; എഡിജിപി എം.ആർ. അജിത് കുമാറിന് നിർണായകം

തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ മർദനക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) റവാഡാ ചന്ദ്രശേഖർ സർക്കാരിന് കൈമാറി. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തലുകളും ആരോപണങ്ങൾ നിഷേധിച്ച് എഡിജിപി എം.ആർ. അജിത് കുമാർ നൽകിയ വിശദീകരണവും ഉൾപ്പെടുത്തിയ അന്തിമ റിപ്പോർട്ടാണ് ആഭ്യന്തര സെക്രട്ടറിക്ക് സമർപ്പിച്ചിരിക്കുന്നത്.

​കേസ് ഡയറി തിരുത്താനും അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും അജിത് കുമാർ ശ്രമിച്ചതായി എസ്.ഐ.ടി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. അന്വേഷണത്തിൽ എഡിജിപി കുറ്റക്കാരനാണെന്നാണ് വിലയിരുത്തൽ. ഡിജിപിയുടെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം അജിത് കുമാർ തന്റെ ഭാഗം ന്യായീകരിച്ച് ലിഖിത വിശദീകരണം നൽകിയിരുന്നു.

​ഡിജിപിയുടെ അന്തിമ റിപ്പോർട്ട് ലഭിച്ചതോടെ സർക്കാരിന്റെ ഭാഗത്തുനിന്ന് തുടർനടപടികൾ ഉടനുണ്ടാകുമെന്നാണ് സൂചന. കുറ്റക്കാരായ ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് ഭരണനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഡിജിപിയായുള്ള സ്ഥാനക്കയറ്റം മുന്നിൽ നിൽക്കെ, എഡിജിപിക്കെതിരെ എടുക്കുന്ന നടപടികൾ സർക്കാരിനും പൊലീസ് വകുപ്പിനും നിർണായകമാണ്.

See also  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

Related Articles

Back to top button