Education
ശബരിമലയിലെ വാവരുടെ പ്രതിനിധി അബ്ദുൾ റഷീദ് മുസലിയാർ അന്തരിച്ചു

പത്തനംതിട്ട: ശബരിമലയിലെ വാവരുടെ പ്രതിനിധി അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് വായ്പൂര് വെട്ടിപ്ളാക്കൽ അബ്ദുൾ റഷീദ് മുസലിയാർ അന്തരിച്ചത്. 79 വയസ്സായിരുന്നു. അർബുദബാധിതനായി കാഞ്ഞിരപ്പള്ളി കുന്നേൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.
അർബുദബാധിതനായി ചികിത്സയിലായിരുന്നെങ്കിലും രണ്ട് മാസം മുൻപുവരെ ശബരിമലയിലെ ചുമതലകൾ നിർവഹിച്ചിരുന്നു. ഭാര്യ: ഏന്തയാർ പള്ളിവീട് നസീമബീവി. മക്കൾ: ഷിയാസ് റഷീദ് (സൗദി), സജിത, സബിത, സൈറ. മരുമക്കൾ: താഹ (ഈരാറ്റുപേട്ട), സലിം (കാഞ്ഞിരപ്പള്ളി), ഫാത്തിമ, പരേതനായ ജാഫർ. കബറടക്കം ഞായറാഴ്ച 11.30-ന് വായ്പൂര് പഴയപള്ളി കബറിസ്താനിൽ.
The post ശബരിമലയിലെ വാവരുടെ പ്രതിനിധി അബ്ദുൾ റഷീദ് മുസലിയാർ അന്തരിച്ചു appeared first on Metro Journal Online.