Education

ബി എസ് പി നേതാവിന്റെ കൊലപാതകം; രണ്ടാമത്തെ പ്രതിയും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

തമിഴ്‌നാട്ടിൽ ബിഎസ്പി പ്രസിഡന്റ് കെ ആംസ്‌ട്രോംഗിന്റെ കൊലപാതക്കേസിൽ അറസ്റ്റിലായ ഗുണ്ടാനേതാവ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സീസിംഗ് രാജയാണ് കൊല്ലപ്പെട്ടത്. ആന്ധ്രപ്രദേശിലെ കടപ്പയിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഒളിപ്പിച്ച ആയുധങ്ങൾ കണ്ടെത്തുന്നതിനായി ചെന്നൈയിലേക്ക് പോകുന്നതിനിടെയാണ് സംഭവം

സീസിംഗ് രാജ പോലീസിന് നേരെ വെടിയുതിർക്കാൻ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പോലീസ് പറയുന്നു. അറസ്റ്റ് ചെയ്ത രാജയെ പോലീസ് വാഹനത്തിൽ ചെന്നൈയിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. ഗുണ്ടാനേതാവായ രാജക്കെതിരെ 33 കേസുകളുണ്ട്.

തമിഴ്‌നാട്ടിൽ അടുത്തിടെ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടൽ കൊലയാണിത്. ഒന്നര മാസം മുമ്പ് ആംസ്‌ട്രോംഗ് വധക്കേസിൽ പ്രതിയായ ഗുണ്ടാനേതാവ് തിരുവെങ്കിടത്തെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. കുപ്രസിദ്ധ ഗുണ്ടാനേതാവ് കാക്കാത്തോപ്പ് ബാലാജി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് കഴിഞ്ഞാഴ്ചയാണ്

The post ബി എസ് പി നേതാവിന്റെ കൊലപാതകം; രണ്ടാമത്തെ പ്രതിയും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു appeared first on Metro Journal Online.

See also  ഞാൻ സിപിഎം സഹയാത്രികൻ; പിവി അൻവറിനെ പിന്തുണയ്ക്കാനില്ലെന്ന് കാരാട്ട് റസാഖ്

Related Articles

Back to top button