നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കുമെന്ന ട്രംപിൻ്റെ പ്രസ്താവന : അതിർത്തിയിൽ കർശന സുരക്ഷയൊരുക്കി കാനഡ

ഒൻ്റാറിയോ : അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് പ്രസിഡന്റാവുമെന്ന് ഉറപ്പായതോടെ അതിര്‍ത്തിയില്‍ കാനഡ പരിശോധന ശക്തമാക്കി. നിയമ വിരുദ്ധ കുടിയേറ്റക്കാര്‍ എത്ര പേരായാലും അവരെയെല്ലാം അമേരിക്കയില്‍ നിന്നു പുറത്താക്കുമെന്ന ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്നാണ് നടപടി.
ട്രംപ് പ്രസിഡന്റാവുമെന്ന് ഉറപ്പായതോടെ ദരിദ്രരാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ മറ്റു രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമം തുടങ്ങിയെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. അതേ സമയം തങ്ങള്‍ ജാഗ്രതയിലാണെന്നും അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുക എന്നാണ് നോക്കുന്നതെന്നും കനേഡിയന്‍ പോലീസ് വക്താവായ സര്‍ജന്റ് ചാള്‍സ് പോയ്‌രിയര്‍ പറഞ്ഞു.
കൂടാതെ ട്രംപിന്റെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതിനാലാണ് അതിർത്തിയിൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിക്കുന്നത്. കൂടാതെ നൂറു പേര്‍ ഒരുമിച്ച് വരുന്നതു പോലും വലിയ വെല്ലുവിളിയാണെന്നാണ് സര്‍ജന്റ് ചാള്‍സ് കൂട്ടിച്ചേർത്തു. ട്രംപ് കഴിഞ്ഞ തവണ അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ പതിനായിരക്കണക്കിന് പേരെ നിയമവിരുദ്ധരായി പ്രഖ്യാപിച്ചു.
ഇവരെല്ലാം കാനഡയിലേക്കാണ് പോയത്. 2024 ജൂലൈയില്‍ മാത്രം 20000 പേരാണ് രാജ്യത്ത് കടക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. രണ്ടര ലക്ഷം അപേക്ഷകള്‍ ഇപ്പോഴും കനേഡിയന്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്.
The post നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കുമെന്ന ട്രംപിൻ്റെ പ്രസ്താവന : അതിർത്തിയിൽ കർശന സുരക്ഷയൊരുക്കി കാനഡ appeared first on Metro Journal Online.