സിദ്ധിഖിന് കനത്ത തിരിച്ചടി; ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുൻകൂർ ജാമ്യം വേണമെന്നുമായിരുന്നു സിദ്ധിഖിന്റെ ആവശ്യം
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ സിദ്ധിഖ് നേരിടേണ്ടി വരും. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണത്തിന്റെ ഭാഗമായുള്ള തുടർ നടപടികളിലേക്ക് അന്വേഷണ സംഘം വേഗത്തിൽ നീങ്ങും. സിദ്ധിഖിനെതിരായ കേസ് അന്വേഷണത്തിൽ നിർണായക തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്
വർഷങ്ങൾക്ക് മുമ്പ് യുവതി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ലെന്ന് സിദ്ധിഖ് പറഞ്ഞിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെയുള്ളത്. അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നിലുള്ളതെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ധിഖ് പറഞ്ഞിരുന്നു.
The post സിദ്ധിഖിന് കനത്ത തിരിച്ചടി; ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി appeared first on Metro Journal Online.