Gulf
മലയിടുക്കില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

മസ്‌കത്ത്: ദോഫാറിലെ മലയിടുക്കില്‍ കുടുങ്ങിയ മൂന്നു പേരെ റോയല്‍ ഒമാന്‍ എയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. സലാല വിലായത്തിലെ വാദി അന്‍സൂരില്‍ കുടുങ്ങിയ മൂന്നു സ്വദേശികളെയാണ് എയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച വാഹനം തകരാറിലായതോടെ പ്രദേശത്ത് ഒറ്റപ്പെടുകയായിരുന്നു.
സഹായം അഭ്യര്‍ഥിച്ച് ഇവരില്‍നിന്നും സന്ദേശം ലഭിച്ച ഉടന്‍ എയര്‍ഫോഴ്‌സ് രക്ഷാദൗത്യത്തിനായി പ്രത്യേക സംഘത്തെ മേഖലയിലേക്ക് അയക്കുകയും ഇവരെ സലാല എയര്‍ബേയ്‌സിലേക്ക് സുരക്ഷിതമായി എത്തിക്കുകയുമായിരുന്നു.
The post മലയിടുക്കില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി appeared first on Metro Journal Online.