Local
ഗെറ്റ് റെഡി 24, ഏകദിന നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർമാരിൽ നേതൃപാടവവും സംഘാടന മികവും ആശയവിനിമയ ശേഷിയും സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഗറ്റ് റെഡി 24 എന്ന പേരിൽ ഏകദിന നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു .കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ക്യാമ്പ് ഉദ്ഘാടനം
ചെയ്തു . ജെസിഐ സോൺ ട്രെയിനർ ഷാഹിദ് എളേറ്റിൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി പ്രോഗ്രാം ഓഫീസർ കെ ടി സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ മിൻഹാൽ കെ സി,മുൻഷിറ ചെറുവാടി,വളണ്ടിയർമാരായ ഐഷാ തമന്ന,തേജ ഫാത്തിമ ലിയ അൻസിൽ അമൽ തുടങ്ങിയവർ നേതൃത്വം നൽകി