Kerala

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറില്ലെന്ന് സിപിഎം; സിപിഐയുമായി ചർച്ച നടത്തും

കേന്ദ്രത്തിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറില്ലെന്ന് സിപിഎം. സിപിഐയുമായി ചർച്ച നടത്തുമെന്നും നയം മാറ്റമില്ലെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ-സിപിഎം ഉഭയകക്ഷി ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതു കൊണ്ട് തന്നെ സർക്കാരിന് പിൻമാറാൻ കഴിയില്ല. ഇതിനെ ഒരു നയം മാറ്റം എന്ന നിലയിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. പിഎം ശ്രീ പദ്ധതി നയപരമായ സർക്കാരിന്റെ തീരുമാനമാണ്. ഇതുസംബന്ധിച്ച എല്ലാ ആശയക്കുഴപ്പവും പരിഹരിക്കാൻ ചർച്ച നടത്തുമെന്നും സിപിഎം പറയുന്നു

സിപിഐയുടെ ഭാഗത്ത് നിന്ന് വലിയ എതിർപ്പുണ്ടായിട്ടും പദ്ധതിയിൽ നിന്ന് പിൻമാറാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചില്ല. മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും യോഗത്തിൽ പങ്കെടുത്തില്ല.
 

See also  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button