Education

സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ സുപ്രീം കോടതിയിൽ തടസ ഹർജി നൽകി അതിജീവിത

ബലാത്സംഗ കേസിൽ ഒളിവിൽ പോയ നടൻ സിദ്ധിഖിനായി തെരച്ചിൽ ഊർജിതമായി തുടരുന്നു. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ധിഖ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. അതേസമയം അതിജീവിതയും സുപ്രീം കോടതിയിൽ തടസ ഹർജി നൽകിയിട്ടുണ്ട്.

സിദ്ധിഖിന്റെ ജാമ്യാപേക്ഷക്കെതിരെ തടസ്സ ഹർജി നൽകാനാണ് സംസ്ഥാനത്തിന്റെയും തീരുമാനം. സിദ്ധിഖിനെതിരായ നിലപാട് സർക്കാർ കർശനമാക്കിയിട്ടുണ്ട്. ഹോട്ടലുകളിലടക്കം ഇന്നലെ അർധരാത്രി വരെ പരിശോധന നടത്തിയിട്ടും കണ്ടെത്താൻ സാധിച്ചിരുന്നില്ല

അതേസമയം സിദ്ധിഖിന്റെ അഭിഭാഷകർ ഡൽഹിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചു. വിധി പകർപ്പും കൈമാറിയിട്ടുണ്ട്. മറ്റ് കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലാത്ത സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിക്കും.

The post സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ സുപ്രീം കോടതിയിൽ തടസ ഹർജി നൽകി അതിജീവിത appeared first on Metro Journal Online.

See also  ഇസ്രയൽ പ്രധാനമന്ത്രിയുടെ വീടിനും നേരെ ബോംബാക്രമണം: പതിച്ചത് ലൈറ്റ് ബോംബുകൾ

Related Articles

Back to top button