Kerala

ധൻബാദ് എക്‌സ്പ്രസിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; അന്വേഷണം തമിഴ്‌നാട്ടിലേക്ക്

ആലപ്പുഴ- ധൻബാദ് എക്‌സ്പ്രസിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക്. തമിഴ്‌നാട് സ്വദേശിനിയാണ് സംഭവത്തിന് പിന്നിൽ എന്നാണ് കണ്ടെത്തൽ. ഓഗസ്റ്റ് 15നാണ് ധൻബാദ് എക്‌സ്പ്രസിന്റെ ട3,ട4 കോച്ചുകൾക്കിടയിലെ ശുചിമുറിയുടെ വേസ്റ്റ് ബിന്നിൽ നിന്ന് ഉപേക്ഷിപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തിയത്.

കോച്ചുകളിലെ മുഴുവൻ യാത്രക്കാരെയും റെയിൽവേ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് ഭ്രൂണം ഉപേക്ഷിച്ചത് തമിഴ്‌നാട് സ്വദേശിനിയാണെന്ന സ്ഥിരീകരണം പോലീസിന് ലഭിച്ചത്. ഇവരെ നേരിൽ കണ്ട് മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു.

ഗർഭം അലസിയത് ഒരുപക്ഷേ സ്വാഭാവികമായി സംഭവിച്ചതാണെങ്കിലും ഭ്രൂണം ഉപേക്ഷിച്ചത് നിയമപരമായ കുറ്റമാണ്. നാലു മാസത്തോളം വളർച്ച എത്തിയ ഭ്രൂണം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം ഡിഎൻഎ പരിശോധനയ്ക്കായി അയച്ചിരുന്നു.

The post ധൻബാദ് എക്‌സ്പ്രസിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; അന്വേഷണം തമിഴ്‌നാട്ടിലേക്ക് appeared first on Metro Journal Online.

See also  മുന്നണി ചർച്ച ചെയ്ത് പരിഹരിക്കും, വ്യവസ്ഥകൾ പരിശോധിക്കുമെന്നും ടിപി രാമകൃഷ്ണൻ

Related Articles

Back to top button