Education
കൊച്ചിയിൽ ചാത്തൻ സേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ചു; ജോത്സ്യൻ അറസ്റ്റിൽ

കൊച്ചിയിൽ ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന് കേസ്. പാലാരിവട്ടം പോലീസാണ് കേസെടുത്തത്. വെണ്ണലയിലെ കേന്ദ്രത്തിൽ ജൂൺ മാസത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന കേസിൽ തൃശ്ശൂർ സ്വദേശിയായ ജോത്സ്യൻ പ്രഭാത് അറസ്റ്റിലായി
സമൂഹ മാധ്യമത്തിലെ പരസ്യം കണ്ടാണ് ജോത്സ്യനെ വീട്ടമ്മ ബന്ധപ്പെട്ടത്. കേസിൽ പരാതിക്കാരിയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
The post കൊച്ചിയിൽ ചാത്തൻ സേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ചു; ജോത്സ്യൻ അറസ്റ്റിൽ appeared first on Metro Journal Online.