Education

മുൻകൂർ ജാമ്യാപേക്ഷ നൽകി സിദ്ധിഖ്

ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന സിദ്ധിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ധിഖ് പറയുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത്. മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്നും സിദ്ധിഖ് ആവശ്യപ്പെട്ടിട്ടുണ്ട്

ഓൺലൈൻ ആയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. എട്ട് വർഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഭയം മൂലം പരാതി പറയാതിരുന്നു എന്നത് അവിശ്വസനീയമാണ്. 2019ൽ സോഷ്യൽ മീഡിയയിൽ അടക്കം ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗം പറഞ്ഞിരുന്നില്ല.

ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ധിഖ് പറയുന്നു. സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാർ തടസ്സ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. പരാതിക്കാരിയും തടസ്സ ഹർജി നൽകിയിട്ടുണ്ട്.

See also  തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങും തിരികെയെത്തി

Related Articles

Back to top button