Kerala

യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലീകരിക്കും; അൻവർ വിഷയം അടഞ്ഞ അധ്യായം: സണ്ണി ജോസഫ്

പി വി അൻവർ വിഷയം അടഞ്ഞ അധ്യായമാണെന്ന് കെ പി സിസി പ്രസിഡന്റ് സണ്ണി ജോസഫ്. യു ഡി എഫിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുമെന്നും സണ്ണി ജോസഫ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. നിലമ്പൂർ ജയത്തിലെ ക്രെഡിറ്റിനെക്കുറിച്ച് തർക്കമില്ല. നിലമ്പൂരിലെ ക്രെഡിറ്റ് പ്രവർത്തകർക്കാണ്. നിലമ്പൂർ ഫലത്തിന് ശേഷം എൽ ഡി എഫിൽ അനൈക്യമാണ്. ഒരു പാർട്ടിയെയും ഇപ്പോൾ യു ഡി എഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

നേരത്തെ നിലമ്പൂർ ഫലം വന്നതിന് പിന്നാലെ അൻവറിന് മുന്നിൽ വാതിൽ അടച്ചിട്ടില്ലെന്ന പ്രസ്താവന സണ്ണി ജോസഫ് നടത്തിയിരുന്നു. നിലമ്പൂരിൽ അൻവർ ഫാക്ടർ ഉണ്ടായെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞിരുന്നു. എന്നാൽ വിഡി സതീശന്റെ അൻവറിനെതിരെ കടുത്ത നിലപാട് ആവർത്തിച്ചതോടെയാണ് സണ്ണി ജോസഫും ഇപ്പോൾ നിലപാട് മാറ്റിയത്

അതേസമയം, യുഡിഎഫ് പ്രവേശന വിഷയം ചർച്ച ചെയ്ത് സമയം കളയാനില്ലെന്ന് പിവി അൻവർ പറഞ്ഞു. തന്നോട് ആരും ഒരു ചർച്ചയും നടത്തിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളെയും സംഘടനകളെയും ഒന്നിച്ച് നിർത്തി ഒരു മുന്നണിയുണ്ടാക്കി മത്സരിക്കുമെന്നും അൻവർ പറഞ്ഞു

See also  ഡോ. ഹാരിസിനെതിരെ നടപടിയുണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി; ഡോക്ടർമാരുടെ സംഘടനക്ക് ഉറപ്പ് നൽകി

Related Articles

Back to top button