Kerala

വര്‍ക്കലയില്‍ തെരുവ് നായ ആക്രമണം; വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെട്ട് അഞ്ച് വയസുകാരന്‍

തിരുവനന്തപുരം വര്‍ക്കലയില്‍ തെരുവ് നായ ആക്രമണം. അഞ്ച് വയസുകാരനെയാണ് തെരുവ് നായ ആക്രമിക്കാന്‍ ശ്രമിച്ചത്. കുട്ടി ഓടി അടുത്ത വീട്ടില്‍ കയറിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇടവഴിയിലൂടെ അഞ്ച് വയസുകാരന്‍ പോകുമ്പോഴാണ് തെരുവ് നായ പുറകെ പാഞ്ഞെത്തിയത്. കുട്ടി ഇതോടെ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇന്ന് രാവിലെയാണ് സംഭവം.

See also  എൽഡിഎഫ് വിടില്ല, മുന്നണിയിൽ തൃപ്തർ; തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ചോദിക്കാൻ കേരളാ കോൺഗ്രസ് എം

Related Articles

Back to top button