Education

60 ലക്ഷത്തിലേറെ രൂപ നഷ്ടമായി

തൃശ്ശൂരിൽ മൂന്നിടങ്ങളിൽ എടിഎം കവർച്ച. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലർച്ചെ 2.30നും നാല് മണിക്കും മധ്യേയായിരുന്നു കവർച്ച. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്.

കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയത്. മൂന്ന് എടിഎമ്മുകളിൽ നിന്നായി 60 ലക്ഷത്തോളം രൂപ നഷ്ടമായി. ബാങ്ക് ഉദ്യോഗസ്ഥർക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്

മാപ്രാണത്തെ എടിഎമ്മിൽ നിന്ന് 30 ലക്ഷം രൂപം, കോലഴിയിലെ എടിഎമ്മിൽ നിന്ന് 25 ലക്ഷം രൂപ, ഷൊർണൂർ റോഡിലെ എടിമ്മിൽ നിന്ന് 9.5 ലക്ഷം രൂപ എന്നിങ്ങനെയാണ് നഷ്ടമായത്.

See also  വരും ജന്മം നിനക്കായ്: ഭാഗം 13

Related Articles

Back to top button