Education

സംസ്ഥാനത്ത് വീണ്ടും എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് എറണാകുളം സ്വദേശിയായ യുവാവിന്

കേരളത്തിൽ ഒരാൾക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം ഗുരുതരമാകാൻ സാധ്യതയില്ലെന്നാണ് ആരോഗ്യവിഭാഗം അറിയിച്ചത്

ഈ മാസം രണ്ടാമത്തെയാൾക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. പതിനെട്ടാം തീയതി യുഎഇയിൽ നിന്ന് വന്ന മലപ്പുറം സ്വദേശിക്കാണ് ഇതിന് മുമ്പ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്തേത് ക്ലേഡ് വൺ വകഭേദമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു

രോഗലക്ഷണമുള്ളവർ ഉടൻ തന്നെ വൈദ്യസഹായം ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്കും രോഗമെത്തിയേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

The post സംസ്ഥാനത്ത് വീണ്ടും എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് എറണാകുളം സ്വദേശിയായ യുവാവിന് appeared first on Metro Journal Online.

See also  പൗർണമി തിങ്കൾ: ഭാഗം 4 - Metro Journal Online

Related Articles

Back to top button