Education

കാൺപൂരിൽ ഒന്നാം ദിനം മഴയുടെ കളി; ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടം

കാൺപൂരിൽ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം മഴ കൊണ്ടുപോയി. 35 ഓവറുകൾ മാത്രമാണ് ആദ്യ ദിനം എറിയാനായത്. മഴ തുടർന്നതോടെ ഒന്നാം ദിനം സ്റ്റംപ് എടുത്തു. മത്സരം നിർത്തുമ്പോൾ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിലാണ്

ടോസ് നേടിയ രോഹിത് ശർമ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 29 റൺസ് എടുക്കുന്നതിനിടെ അവർക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. സാകിർ ഹസൻ പൂജ്യത്തിനും ഷാദ്മാൻ ഇസ്ലാം 24 റൺസിനും വീണു. ആകാശ് ദീപിനാണ് രണ്ട് വിക്കറ്റുകളും

നാലാം വിക്കറ്റിൽ മൊമിനുൽ ഹഖും ഷാന്റോയും ചേർന്നുള്ള കൂട്ടുകെട്ട് ബംഗ്ലാദേശിനെ 80 റൺസ് വരെ എത്തിച്ചു. സ്‌കോർ 31ൽ നിൽക്കെ ഷാന്റോയെ അശ്വിൻ പുറത്താക്കി. മത്സരം നിർത്തുമ്പോൾ 40 റൺസുമായി മൊമിനുലും ആറ് റൺസുമായി മുഷ്ഫിഖർ റഹീമുമാണ് ക്രീസിൽ

The post കാൺപൂരിൽ ഒന്നാം ദിനം മഴയുടെ കളി; ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടം appeared first on Metro Journal Online.

See also  കിനാവിന്റെ തീരത്ത്… 💛🦋: ഭാഗം 120

Related Articles

Back to top button