Education
ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ പോകവെ കണ്ടെയ്‌നർ ലോറിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം

ആറ്റിങ്ങലിൽ സ്‌കൂട്ടറിൽ കണ്ടെയ്‌നർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. കൊല്ലം കൊട്ടറ സ്വദേശി കൃപ മുകുന്ദനാണ് മരിച്ചത്. ഭർത്താവ് അഖിൽ ജിത്തിന് അപകടത്തിൽ പരുക്കേറ്റു. തിരുവനന്തപുരത്ത് ജോലിസംബന്ധമായ ആവശ്യത്തിന് പോയി മടങ്ങുകയായിരുന്നു കൃപയും ഭർത്താവ് അഖിൽ ജിത്തും.
ആറ്റിങ്ങൽ മാമം ദേശീയപാതയിൽ വെച്ച് ഇവർ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിൽ കണ്ടെയ്‌നർ ലോറി ഇടിക്കുകയായിരുന്നു. കൃപയുടെ തലയിലൂടെ കണ്ടെയ്‌നർ കയറിയിറങ്ങി. യുവതി സംഭവസ്ഥലത്ത് വെച്ച് മരിച്ചു. അഖിൽജിത്തിന്റെ പരുക്ക് ഗുരുതരമല്ല. ആഗസ്റ്റ് 21നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
The post ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ പോകവെ കണ്ടെയ്‌നർ ലോറിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം appeared first on Metro Journal Online.