Education

കാശിനാഥൻ : ഭാഗം 84

രചന: മിത്ര വിന്ദ

ഉഷ എവിടെ… അവരെയൊന്ന് കണ്ട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ആണ് ഞങ്ങൾ ഇവിടേക്ക് വന്നത്…

മുഖവുരയൊന്നും കൂടാതെ ദാസനെ നോക്കി പറഞ്ഞു കൊണ്ട് സരസ്വതി അമ്മ അകത്തേക്ക് കയറി…ഒപ്പം തന്നെ കാശിയും ശേഖരനും..

ഉഷേ…

അകത്തേക്ക് നോക്കി അപ്പോൾ തന്നെ ദാസൻ ഉറക്കെ വിളിച്ചു.

ആരോ വന്നല്ലോ… ഒരു വണ്ടിയുടെ ശബ്ദം കേട്ടില്ലേ…  ജാനകിചേച്ചി മുടി മുഴുവനും ഉച്ചിയിലേക്ക് വാരി കെട്ടിക്കൊണ്ട് അകത്തേക്ക് ചെന്നു..

ആരാ ചേച്ചി…

ആഹ്.. എനിക്ക് അറിഞ്ഞൂടാ… ദാസൻ നിന്നെ വിളിക്കുന്ന കേട്ടല്ലോ..

ജാനകിചേച്ചി പറഞ്ഞപ്പോൾ ഉഷ തിടുക്കത്തിൽ വെളിയിലേക്ക് ഇറങ്ങി ചെന്നു…ഒപ്പം ശോഭയും..

നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി അറിയാവുന്നതുകൊണ്ട് ജാനകി ചേച്ചി അടുക്കളയിൽ തന്നെ ഒതുങ്ങിക്കൂടി.

സരസ്വതിഅമ്മയെയും ഭർത്താവിനെയും കണ്ടതും ഉഷയും ശോഭയും ഒരുപോലെ ഞെട്ടി..

ആഹാ സരസ്വതി ചേച്ചിയായിരുന്നോ….അകത്തേക്ക് വാ ചേച്ചി….

ഉഷ ക്ഷണിച്ചു എങ്കിലും അവര് അവളെ കടുപ്പിച്ചു ഒന്നു നോക്കി.

ഇവിടെ വിരുന്നുണ്ണനായി വന്നതൊന്നും അല്ല ഞങ്ങൾ..കുറച്ചു കാര്യങ്ങൾ അറിഞ്ഞു,അതിനെ കുറിച്ചു ചോദിച്ചു മനസിലാക്കാൻ വന്നതാ…..

സരസ്വതിയുടെ മുഖം കണ്ടതും ഉഷയ്ക്ക് കാര്യങ്ങൾ അത്ര പന്തി
അല്ലെന്നുള്ളത് മനസ്സിലായി.

എന്താ ചേച്ചി,എന്തെങ്കിലും പ്രശ്നമുണ്ടോ…..
ഉഷ ചോദിച്ചു

ഹ്മ്മ്.. ഉണ്ട്, അതുകൊണ്ട് അല്ലേ വന്നതും…

എന്താ… എന്താണെങ്കിലും നിങ്ങള് പറയു.. എങ്കിൽ അല്ലേ കാര്യങ്ങൾ ഞങ്ങൾക്ക് വ്യക്തമാകു…..

ദാസൻ ആയിരുന്നു അത്.

ഉഷയുടെ മകള് കല്യാണിയ്ക്ക് എന്റെ മകനെ വിവാഹം കഴിക്കും മുന്നേ ഏതെങ്കിലും ചെറുക്കനും ആയിട്ട് ഇഷ്ടം ഉണ്ടായിരുന്നോ….
സരസ്വതിയമ്മ എടുത്തടിച്ച പോലെ ചോദിച്ചു.

ദേ… അനാവശ്യ പറയല്ലേ… ഞങ്ങടെ കുട്ടി ആ തരക്കാരിയല്ല കേട്ടോ…നല്ല സ്വഭാവം ആണ് അവളുടേത്… ഞാൻ അങ്ങനെ തന്നെയാണ് അവളെ വളർത്തിതും

പെട്ടന്ന് മകളെ കുറിച്ച് കേട്ടതും ഉഷ പൊട്ടിത്തെറിച്ചു..

നല്ല രീതിയിൽ വളർത്തി വിട്ടിട്ട് ആണോ നിങ്ങടെ മകളെ കുറിച്ചു ഇങ്ങനെ ഒക്കെ ആളുകൾ പറയുന്നേ…

ഏത് ആളുകള് എന്നത് പറഞ്ഞു ന്നാ ചേച്ചി ഉദ്ദേശിച്ചത്…. അവർക്ക് തെറ്റ് പറ്റിയത് ആവും, എന്റെ മകള് കല്യാണി അങ്ങനെ ഒരു ദു സ്വഭാവവും ഇല്ലാത്ത കുട്ടിയാ…

ആഹാ അത് ശരി, അപ്പോൾ പിന്നെ ഇതാരാ….

കാശിയുടെ മൊബൈലിൽ നിന്നും അർജുന്റെ ഒപ്പം നിൽക്കുന്ന കല്യാണിയുടെ ഫോട്ടോ എടുത്തു എല്ലാവരെയും ഉയർത്തി കാണിക്കുകയാണ് സരസ്വതിയമ്മ…

അത് കണ്ടതും എല്ലാവരും ഞെട്ടി പോയി.

കല്ലുവിന്റെ തോളിലൂടെ കൈ ഇട്ട് കൊണ്ട് തന്നോട് ചേർത്തു നിറുത്തിയാണ് അർജുൻ നിൽക്കുന്നത്.

കല്യാണത്തിന് മുന്നേ ഉള്ള ഫോട്ടോ ആണെന്ന് ഉള്ളത് ആർക്കു കണ്ടാലും മനസിലാവും.

See also  പോലീസ് ഗുണ്ടകളെ പോലെ പെരുമാറുന്നു; എസ് ഐ അനൂപിനെ പിരിച്ചുവിടണമെന്നും പിവി അൻവർ

 

“ഇത് നിങ്ങളുടെ മകള് കല്യാണി തന്നെയല്ലേ… ആള് മാറി പോയിട്ടൊന്നും ഇല്ലല്ലോ ഉഷേ…”

പരിഹാസരൂപേണ സരസ്വതി അമ്മ ഉഷയെയും ദാസനെയും ഒക്കെ മാറിമാറി നോക്കി..

മറ്റൊരു ചെറുക്കനെ പ്രേമിച്ചു നടന്ന പെണ്ണിനെ അല്ലേ എന്റെ മോന്റെ തലേൽ വെച്ചു കെട്ടിയത്. അവൾക്ക് ഇപ്പൊ എന്റെ കുഞ്ഞിനെ വേണ്ടാന്ന്… കാമുകന്റെ ഒപ്പം മോള് ഇറങ്ങി പോയി… വിഷമം താങ്ങാൻ ആവാതെ ഞങ്ങടെ കുഞ്ഞ് നാട് വിട്ടു.

ഇടറിയ ശബ്‌ദത്തിൽ സരസ്വതി പറഞ്ഞതും കാശി പോലും ഞെട്ടി പോയി.

ഇങ്ങനെ ഒരു തിരക്കഥ….. അതെപ്പോ…

അവൻ സരസ്വതിയമ്മയെ പാളി നോക്കി

അവരാണെങ്കിൽ അത് കണ്ടു മുഖം തിരിച്ചു

മോള് പൊയ്ക്കോട്ടേ, കുഴപ്പമില്ല, കാരണം മറ്റൊരുവനെ മനസ്സിൽ ഇട്ട് കൊണ്ട് നടക്കുന്ന ഒരുത്തിയെ ഞങ്ങളുടെ കുഞ്ഞിന് വേണ്ട….
അതിനു മുന്നേ നമ്മള് തമ്മിലു കുറച്ചു കാശിന്റെ ഇടപാട് ഉണ്ടല്ലോ.. അത് ഒക്കെ ഒന്ന് തീർക്കണം…
ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിറുത്തിയ സരസ്വതിയെ നോക്കി ഉഷ പല്ല് ഞെരിച്ചു.

ശിവനെ കുറിച്ച് ഉള്ള കാര്യങ്ങൾ ഒക്കെ ജാനകി ചേച്ചി ഇന്നലെ പറഞ്ഞത് ആണ്. പക്ഷെ അതൊക്കെ ശരിയാണോ ആവോ… ഉറപ്പില്ല താനും..

ഇങ്ങനെ പഴം വിഴുങ്ങിയ പോലെ നിൽക്കാതെ ഞാൻ തന്ന 10ലക്ഷം രൂപ എടുത്തു കൊണ്ട് വാ ഉഷേ… പോയിട്ട് അല്പം ദൃതി ഇണ്ട്…

അല്ലേ… ഇതെന്ത് വർത്താനം ആണ് ചേച്ചി ഈ പറയുന്നേ…. ജാതക ദോഷക്കാരൻ ആയ നിങ്ങളുടെ മകനെ ക്കൊണ്ട് എന്റെ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞിനെ കെട്ടിച്ചു തന്നതും പോരാ, ഇപ്പൊ കാശ് ചോദിച്ചു വന്നേക്കുന്നോ… ഇതൊക്കെ എവിടുത്തേ ന്യായം ആണ്..

അത്രയും നേരം പാവത്തെ പോലെ നിന്ന ഉഷയുടെ മറ്റൊരു രൂപo ആയിരുന്നു പിന്നീട് എല്ലാവരും കണ്ടത്.

ഇരുകൂട്ടരും തമ്മിൽ ഉള്ള വാക്ക് പോരു മൂത്തു..

ദേ തള്ളേ… ഇറങ്ങി പൊയ്ക്കോണം എന്റെ വീട്ടിൽ നിന്ന്, നിങ്ങള് ഏത് കൊമ്പത്തെ കുഞ്ഞമ്മ ആണേലും ശരി പൈസ ഇപ്പൊ തരാൻ എനിക്ക് സൗകര്യം ഇല്ലാ…

ടി… ഒരുമ്പട്ടോളെ, മറ്റൊരുത്തന്റെ കൂടെ കിടന്നവളെ എന്റെ കുഞ്ഞിന്റെ തലേൽ ആക്കി തന്നിട്ട് നീ കിടന്നു കഥപ്രസംഗം നടത്തിയാൽ ഉണ്ടല്ലോ ഈ സരസ്വതി നിന്നെ പോലീസ് സ്റ്റേഷനിൽ കയറ്റും.

ഓഹ് പിന്നെ പോലീസ് ഇങ്ങു വന്നോട്ടെ, അതിനേക്കാൾ മുകളില് കോടതി ഉണ്ട് കിളവി… അവിടെയ്ക്ക് പോകും ഞങ്ങള്..

ഉഷയും വിട്ടു കൊടുത്തില്ല..

അയൽ വീടുകളിൽ നിന്നും ആളുകൾ ഒക്കെ ഇറങ്ങി വന്നു വേലിയ്ക്ക് അപ്പുറത്ത് നിന്നു കാതോർത്തു.

എന്റെ മോളെ കുറിച്ചു പറഞ്ഞല്ലോ,നിങ്ങടെ മോൻ വല്യ പുണ്യാളൻ ഒന്നും അല്ലാലോ തള്ളേ, ഇപ്പൊ തന്നെ അവൻ, അവന്റെ ആദ്യ ഭാര്യേം വിളിച്ചു നാട് വിട്ട് പോയില്ലേ. എന്നിട്ട് ഇപ്പൊ എന്റെ കുഞ്ഞിന് മാത്രം ആയല്ലേ കുറ്റം..

See also  അമൽ: ഭാഗം 18

ഉഷയുടെ നാവിൽ നിന്നും അത് കേട്ടതും സരസ്വതിയമ്മയ്ക്ക് ഉത്തരം ഇല്ലെന്ന് ആയി.

ആഹ്.. ഇതിങ്ങനെ രണ്ടു കൂട്ടരും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞത് കൊണ്ട് കാര്യം ഇല്ലാ…..10ലക്ഷം തന്നതിൽ 8ലക്ഷം രൂപ തിരികെ ഇവർക്ക് കൊടുത്ത് കൊണ്ട് ഈ പരിപാടി ക്ലോസ് ചെയ്യാം..

കാശി ഇടയിൽ കയറി പറഞ്ഞു.

അത് കേട്ടതും ഉഷയുടെയും ശോഭ യുടെയും മുഖം വാടി.

പക്ഷെ ആളുകൾ ഒക്കെ കൂടി ചേർന്നു കാശിയുടെ അഭിപ്രായം പറഞ്ഞപ്പോൾ പിന്നെ അവർക്ക് വേറെ നിവർത്തി ഇല്ലായിരുന്നു.

അങ്ങനെ നാളെ ഉച്ചയ്ക്ക് കൃത്യം 11മണിക്ക് മുന്നേ പൈസ കൊണ്ട് പോയി കൊടുക്കാം എന്നുള്ള ധാരണയിൽ സഭ പിരിഞ്ഞു.

****

ഇന്നാണ് അർജുന്റെയും കല്ലുവിന്റെയും കല്യാണം.

മഹാദേവ ക്ഷേത്രത്തിൽ വെച്ച് താലികെട്ടു, അടുത്തുള്ള ഒരു ഓഡിറ്റോറിയത്തിൽ വെച്ചു സദ്യയും..

ചെറിയൊരു ആഘോഷം…

അത്രമാത്രം…

ചടങ്ങ് വളരെ ലളിതം ആയിട്ട് മതി എന്നുള്ളത് അർജുന്റെ തീരുമാനം ആയിരുന്നു…

വിവാഹത്തിന് മുന്നേ തന്നെ കല്ലുവും അർജുന്നും കൂടി അവളുടെ അമ്മയെയും സഹോദരങ്ങളെയും കാണാൻ വേണ്ടി പോയിരിന്നു. പക്ഷെ സരസ്വതിയമ്മക്ക് ക്യാഷ് തിരികെ കൊടുക്കേണ്ടി വന്നതിനാൽ ഉഷ ആകെ കലിപ്പിൽ ആയിരുന്നു.
വായിൽ വന്നതെല്ലാം മകളെ വിളിച്ചു പറഞ്ഞു കൊണ്ട് അവര് വല്ലാണ്ട് വഴക്ക് ഉണ്ടാക്കി.
ദുർ നടപ്പ്കാരി ആണെന്ന് പറഞ്ഞു കൊണ്ട് അനുജത്തിമാരെ കാണാൻ പോലും കല്ലുവിന് അവർ അനുവാദം കൊടുത്തില്ല.

കണ്ണീരോട് കൂടി പാവം കല്ലു ആ വീട് വിട്ട് ഇറങ്ങി പോന്നു.
പിന്നീട് അങ്ങോട്ട് പോകാനും തുനിഞ്ഞില്ല.

അർജുന്റെ അച്ഛനോട് വിവരം അവൻ അവതരിപ്പിച്ചു.

തങ്ങളുടെ നിലയ്ക്കും വിലയ്കും ചേരാത്ത പെണ്ണിനെ വിവാഹം കഴിക്കാൻ തയ്യാറാകരുത് എന്ന് പറഞ്ഞു കൊണ്ട് അയാളും കുറെ വഴക്ക് ഉണ്ടക്കി.

അങ്ങനെ ചുരുക്കിപ്പറഞ്ഞാൽ രണ്ട് പേരുടെയും കുടുബത്തിൽ നിന്നും ആരും പങ്കെടുത്തില്ല അവരുടെ വിവാഹത്തിന്.

കുറച്ചു സുഹൃത്തുക്കൾ, ഒരുമിച്ചു ജോലി ചെയുന്ന സഹപ്രവർത്തകർ, ഒക്കെ എത്തി ചേർന്നു വിവാഹത്തിന്.

അങ്ങനെ പത്തു മുപ്പത്തിനും പതിനൊന്നിനും ഇടയ്ക്കു ഉള്ള ശുഭ മുഹൂർത്തത്തിൽ അർജുൻ കല്ലുവിന്റെ കഴുത്തിൽ താലി ചാർത്തി അവളെ ജീവിതം സഖി ആക്കി…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post കാശിനാഥൻ : ഭാഗം 84 appeared first on Metro Journal Online.

Related Articles

Back to top button