വൈക്കം എംഎൽഎയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി; എസ് എച്ച് ഒയെ സ്ഥലം മാറ്റി

വൈക്കം എംഎൽഎ സികെ ആശയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ വൈക്കം എസ് എച്ച് ഒയെ സ്ഥലം മാറ്റി. എസ് എച്ച് ഒ എജെ തോമസിനെയാണ് സ്ഥലം മാറ്റിയത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഡിജിപിയാണ് നടപടിക്ക് ഉത്തരവിട്ടത്.
എംഎൽഎയെ വൈക്കം എസ് എച്ച് ഒ കെജെ തോമസ് പരസ്യമായി അധിക്ഷേപിച്ചതെന്നും രണ്ടര മണിക്കൂർ സ്റ്റേഷനിൽ കാത്തുനിർത്തിച്ചെന്നുമാണ് പരാതി. സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ എംഎൽഎ നിയമസഭാ സ്പീക്കർക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു
വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സിപിഐ നടത്തിയ സമരത്തിനിടെയാണ് സംഭവം. സിപിഐ നേതാക്കളെ പോലീസ് മർദിച്ചെന്ന വാർത്ത അറിഞ്ഞാണ് എംഎൽഎ സ്‌റ്റേഷനിലെത്തിയത്. എസ്എച്ച്ഒയെ ഫോണിൽ വിളിച്ച് സ്‌റ്റേഷനിൽ എത്താൻ നിർദേശിച്ചെങ്കിലും അവൾ അവിടെ ഇരിക്കട്ടെ, എനിക്കിപ്പോൾ സൗകര്യമില്ലെന്നായിരുന്നു എസ് എച്ച് ഒയുടെ പ്രതികരണം.
The post വൈക്കം എംഎൽഎയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി; എസ് എച്ച് ഒയെ സ്ഥലം മാറ്റി appeared first on Metro Journal Online.