വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ

വയനാട് വെണ്ണിയോട് പ്രദേശത്ത് ദിവസങ്ങളോളം ഭീതി പരത്തിയ മോഷ്ടാവ് പിടിയിൽ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ പടിഞ്ഞാറത്തറ കുന്നത്ത് വീട്ടിൽ ഇജിലാൽ എന്ന അപ്പുവാണ്(30) അറസ്റ്റിലായത്. കൽപ്പറ്റ ഡിവൈഎസ്പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്
ഈ മാസം 22ന് വെണ്ണിയോട് സ്വദേശി മൊയിൻ ഹാജിയുടെ വീട്ടിൽ മോഷണം നടന്നിരുന്നു. മകളെ വിദേശത്തേക്ക് യാത്ര അയക്കാൻ കുടുംബസമേതം വിമാനത്താവളത്തിലേക്ക് പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ വാതിൽ പൊളിച്ച് അലമാര കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവരുകയായിരുന്നു
മോഷ്ടിച്ച സ്വർണാഭരണങ്ങൾ മാനന്തവാടിയിലെ ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു. ആരാധനാലയങ്ങളിലെ നേർച്ചപ്പെട്ട കുത്തിത്തുറന്ന് മോഷണം നടത്തിയതിന് വിവിധ സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്.
The post വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ appeared first on Metro Journal Online.