Kerala

തൊഴിലുറപ്പ് ജോലിക്കിടെ കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു

കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചരവിള സ്വദേശി വത്സമ്മ (67) ആണ് മരിച്ചത്. മലയിൻകീഴ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിൽ നിന്നാണ് ഷോക്കേറ്റത്. കോഴിഫാമിൽ ഇഴജന്തുക്കൾ കയറാതിരിക്കാൻ കമ്പിവേലിയിൽ വൈദ്യുതി ഘടിപ്പിച്ചിരുന്നു.

തൊഴിലുറപ്പ് ജോലികൾക്കായാണ് മലയീൻകീഴ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിൽ വത്സലയും മറ്റ് തൊഴിലാളികളും എത്തിയത്. വൈദ്യുതി ബന്ധിപ്പിച്ചത് അറിയാതെ സമീപത്തെ കമ്പിവേലിയിൽ പിടിച്ചതോടെ ഷോക്കേൽക്കുകയായിരുന്നു

ഷോക്കേറ്റ ഉടൻ നെയ്യാറ്റിൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി

 

The post തൊഴിലുറപ്പ് ജോലിക്കിടെ കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു appeared first on Metro Journal Online.

See also  സ്വർണവില വീണ്ടും മുന്നോട്ട്; സംസ്ഥാനത്ത് ഇന്ന് പവന് 400 രൂപ ഉയർന്നു

Related Articles

Back to top button