Kerala

ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച നടിയാണ് അവളുടെ അമ്മ ഉർവശി; വികാരാധീനനായി മനോജ്, ആശ്വസിപ്പിച്ച് മകൾ

മകൾ കുഞ്ഞാറ്റയെന്ന് വിളിക്കുന്ന തേജ ലക്ഷ്മിയുടെ ആദ്യ സിനിമയുടെ ടൈറ്റിൽ ലോഞ്ചിൽ വികാരാധീനനായി നടൻ മനോജ് കെ ജയൻ. കുഞ്ഞാറ്റയ്ക്ക് സിനിമ ഓഫർ വന്ന സമയത്ത് ആദ്യം താൻ ആവശ്യപ്പെട്ടത് അമ്മ ഉർവശിയുടെ അനുഗ്രഹം വാങ്ങണമെന്നാണെന്ന് മനോജ് പറഞ്ഞു. ഉർവശി നോ പറഞ്ഞിരുന്നുവെങ്കിൽ ഈ സിനിമ വേണ്ടെന്ന് താനും തീരുമാനിക്കുമായിരുന്നുവെന്നും മനോജ് കെ ജയൻ വ്യക്തമാക്കി

പഠനശേഷം കുഞ്ഞാറ്റ സിനിമയിൽ അഭിനയിക്കണമെന്ന് ആദ്യം ആഗ്രഹം പറയുന്നത് എന്റെ ഭാര്യ ആശയോടാണ്. ആശ അവൾക്ക് അമ്മ മാത്രമല്ല, നല്ലൊരു സുഹൃത്ത് മാത്രമാണ്. ഓഫർ വന്നപ്പോൾ ഞാൻ ആദ്യം പറഞ്ഞത് അവളുടെ അമ്മയുടെ അനുഗ്രഹം വാങ്ങണമെന്നാണ്. ദക്ഷിണേന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേത്രിയാണ് ഉർവശി. അവരുടെ അനുഗ്രഹവും അഭിപ്രായവുമാണ് കുഞ്ഞാറ്റ സിനിമയിലേക്ക് വരുമ്പോൾ വേണ്ടത്

അമ്മയുടെ അനുഗ്രഹം വാങ്ങാനായി കുഞ്ഞാറ്റയെ ഞാൻ ചെന്നൈയിലേക്ക് അയച്ചു. മോളുടെ കാര്യം വരുമ്പോൾ ഞാൻ വല്ലാതെ ഇമോഷണലാകും. ഇതു പറഞ്ഞതോടെ മനോജ് കണ്ണീർ വാർക്കുകയായിരുന്നു. തുടർന്ന് അടുത്തിരുന്ന മകൾ കുഞ്ഞാറ്റ മനോജിനെ ആശ്വസിപ്പിച്ചു. അച്ഛനെയും അമ്മയെയും സ്‌നേഹിച്ച പ്രേക്ഷകർ തനിക്കും സ്‌നേഹവും പിന്തുണയും നൽകണമെന്ന് തേജാലക്ഷ്മയും ആവശ്യപ്പെട്ടു.

See also  തന്‍റെ ആദ്യ സംവിധാന സംരംഭം അമ്മയെ തിയേറ്ററിൽ കൊണ്ടുപോയി കാണിക്കാൻ സാധിക്കാത്തത് ഏറ്റവും വലിയ വേദന; മോഹൻലാൽ

Related Articles

Back to top button