Education

പ്രായപരിധി: സ്ഥാനങ്ങളിൽ നിന്ന് മാറണോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയെന്ന് മുഖ്യമന്ത്രി

പ്രായപരിധി മാനദണ്ഡപ്രകാരം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനങ്ങളിൽ നിന്ന് താൻ മാറണോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദി ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 75 വയസ് കഴിഞ്ഞവർ പാർട്ടി സ്ഥാനങ്ങളിലും അധികാര സ്ഥാനങ്ങളിലും തുടരരുത് എന്നാണ് സിപിഎം തീരുമാനം

23ാം പാർട്ടി കോൺഗ്രസ് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. അടുത്ത ഇലക്ഷന് മുമ്പായി മാറുമോയെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ഞാനല്ല. ഒരു വ്യക്തിക്ക് തീരുമാനമെടുക്കാൻ കഴിയില്ല. കൂട്ടായ തീരുമാനത്തിലൂടെയാണ് പാർട്ടി മുന്നോട്ടു പോകുന്നത്. പ്രായപരിധി മാനദണ്ഡം പാര്ട്ടി തുടരും.

ഞാൻ എപ്പോഴും പാർട്ടിക്കായും വിശാലമായ സമവായം അനുസരിച്ചുമാണ് പ്രവർത്തിട്ടുള്ളത്. സ്വർണക്കടത്തുമായി ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനാലാണ് സർക്കാരിനും ഉദ്യോഗസ്ഥർക്കും ആർഎസ്എസ് ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതെന്നും പിണറായി വിജയൻ പറഞ്ഞു

The post പ്രായപരിധി: സ്ഥാനങ്ങളിൽ നിന്ന് മാറണോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയെന്ന് മുഖ്യമന്ത്രി appeared first on Metro Journal Online.

See also  സഊദി മെട്രോക്ക് ആവേശകരമായ പ്രതികരണം

Related Articles

Back to top button