ബാലചന്ദ്ര മേനോനെതിരെ ലൈംഗികാതിക്രമ പരാതി; ഗ്രൂപ്പ് സെക്‌സിന് നിർബന്ധിച്ചെന്ന് നടി

സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ ലൈംഗിക പീഡന പരാതി. ദേ ഇങ്ങോട്ട് നോക്ക്യേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. മുകേഷ് അടക്കമുള്ള നടൻമാർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പരാതി നൽകിയത്
അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാലചന്ദ്രമേനോൻ പ്രതികരിച്ചു. 2007 ജനുവരിൽ തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്
ഗ്രൂപ്പ് സെക്‌സിന് നിർബന്ധിച്ചു. ഹോട്ടൽ മുറിയിൽ കയറി വന്ന് ലൈംഗിക അതിക്രമം നടത്തിയെന്നും പരാതിയുണ്ട്. നേരത്തെ മുകേഷ് അടക്കം ഏഴ് പേർക്കെതിരെയും ഇവർ പരാതി നൽകിയിരുന്നു.
The post ബാലചന്ദ്ര മേനോനെതിരെ ലൈംഗികാതിക്രമ പരാതി; ഗ്രൂപ്പ് സെക്‌സിന് നിർബന്ധിച്ചെന്ന് നടി appeared first on Metro Journal Online.