Kerala

കൂടെ നിന്നയാളാണ് ആരോഗ്യമന്ത്രി, ആരോ തെറ്റിദ്ധരിപ്പിച്ചു: ഡോ. ഹാരിസ്

തന്റെ കൂടെ നിന്നയാളാണ് ആരോഗ്യമന്ത്രിയെന്ന് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചു. മന്ത്രി ആശുപത്രിയിലെത്തി കണ്ടിരുന്നു. അസുഖ വിവരങ്ങളെ കുറിച്ച് ചോദിച്ചെന്നും ഹാരിസ് ചിറക്കൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടും പ്രിൻസിപ്പലും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയം സംഘടന ഏറ്റെടുത്തിട്ടുണ്ട്. പരിശോധന നടത്തിയവർക്ക് നെഫ്രോസ്‌കോപ്പും മോസിലോസ്‌കോപ്പും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകും.

സത്യം പറഞ്ഞാൽ എനിക്കും ഡെലിവറി ടലാൻ ഏതാണ്, ബില്ല് ഏതാണെന്ന് അറിയില്ല. പ്രിൻസിപ്പലിനെ കുറ്റം പറയാനില്ല. അസ്വാഭാവികത ഒന്നുമില്ല.
ആർക്കുവേണമെങ്കിലും എന്റെ മുറിയിൽ കയറാവുന്നതാണ്. മുറിയിൽ ഒരു രഹസ്യവുമില്ലെന്നും ഹാരിസ് പറഞ്ഞു.

See also  ഫെയ്ഞ്ചൽ ചുഴലിക്കാറ്റ്: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേരളത്തിൽ ജാഗ്രത നിർദ്ദേശം

Related Articles

Back to top button