Education

56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും

56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം എന്ന് നാട്ടിലെത്തിക്കുമെന്നതിൽ ബന്ധുക്കൾക്ക് ഇന്ന് അന്തിമ അറിയിപ്പ് ലഭിക്കും. 1968ൽ ഹിമാചൽപ്രദേശിലെ റോത്തംഗ് പാസിലുണ്ടായ വിമാനാപകടത്തിൽമരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശി ഒടാലിൽ തോമസ് ചെറിയാൻ അടക്കം നാല് സൈനികരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കാണാതാകുമ്പോൾ 22 വയസ് മാത്രമായിരുന്നു തോമസ് ചെറിയാന്റെ പ്രായം. ഔദ്യോഗിക നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനുള്ള നീക്കത്തിലാണ് സൈന്യം. വിമാന അപകടത്തിൽ 102 പേർ മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്തിയത്

1968 ഫെബ്രുവരി 7ന് ലഡാക്കിൽ നടന്ന വിമാനാപകടത്തിലാണ് തോമസ് ചെറിയാനെ കാണാതായത്. 103 പേരുമായി പോയ സൈനിക വിമാനം തകർന്നുവീഴുകയായിരുന്നു.

The post 56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ കണ്ടെത്തിയ മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും appeared first on Metro Journal Online.

See also  സച്ചിനെയും അര്‍ജുന്‍ തെണ്ടുല്‍ക്കറെയും ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; ഐ പി എല്ലിലും നെപ്പോട്ടിസം എന്ന് ആരോപണം

Related Articles

Back to top button