Kerala

ഫോൺ ചോർത്തൽ സംഭവം; പിവി അൻവറിനെതിരെ കറുകച്ചാൽ പോലീസ് കേസെടുത്തു

ഫോൺ ചോർത്തിയ സംഭവത്തിൽ പിവി അൻവറിനെതിരെ കേസ്. കോട്ടയം കറുകച്ചാൽ പോലീസാണ് കേസെടുത്തത്. ഫോൺ ചോർത്തി ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചെന്നാണ് പരാതി. കറുകച്ചാൽ സ്വദേശിയായ പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി

ടെലികമ്മ്യൂണിക്കേഷൻ നിയമം, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. സ്വകാര്യ വിവരങ്ങളടക്കം ചോർത്തിയെന്നും എഫ്‌ഐആറിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവരശേഖരണം നടന്നിരുന്നു

സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് അൻവറിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം സംഭവത്തിൽ രാഷ്ട്രീയ താത്പര്യങ്ങളില്ലെന്നാണ് പോലീസിന്റെ പ്രതികരണം.

The post ഫോൺ ചോർത്തൽ സംഭവം; പിവി അൻവറിനെതിരെ കറുകച്ചാൽ പോലീസ് കേസെടുത്തു appeared first on Metro Journal Online.

See also  വെണ്ണലയിൽ അമ്മയുടെ മൃതദേഹം ആരുമറിയാതെ കുഴിച്ചിടാൻ ശ്രമം; മകൻ കസ്റ്റഡിയിൽ

Related Articles

Back to top button