Education

ഞാൻ സിപിഎം സഹയാത്രികൻ; പിവി അൻവറിനെ പിന്തുണയ്ക്കാനില്ലെന്ന് കാരാട്ട് റസാഖ്

പിവി അൻവറിനെ ഇനി പിന്തുണക്കാനില്ലെന്ന് കാരാട്ട് റസാഖ്. അൻവർ ഉന്നയിച്ച പരാതികളിൽ മുഖ്യമന്ത്രിയിൽ നിന്നും പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും നടപടിയുണ്ടായി. അതിന് ശേഷവും അദ്ദേഹത്തിന് പിന്തുണ നൽകാനാകില്ലെന്നാണ് കാരാട്ട് റസാഖ് വ്യക്തമാക്കിയത്

പി ശശിക്കെതിരെ ആരോപണമുന്നയിച്ചത് പിവി അൻവറിന് വേണ്ടിയാണ്. വർഗീയ നിലപാട് സ്വീകരിക്കാൻ അൻവറിന് ആകില്ലെന്നാണ് കരുതുന്നത്. മറ്റ് മതക്കാരെ അധിക്ഷേപിക്കുന്നവരാണ് വർഗീയവാദികൾ. അൻവർ അങ്ങനെയല്ലെന്നാണ് താൻ മനസ്സിലാക്കുന്നത്.

രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിൽ അൻവറിന്റെ വിശ്വാസം അൻവറിനെ രക്ഷിക്കട്ടെ. താൻ സിപിഎം സഹയാത്രികനാണ്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംബന്ധിച്ച അഭിമുഖ വിവാദം പിആർ ഏജൻസിക്ക് പറ്റിയ പിഴവാണെന്നും കാരാട്ട് റസാഖ് പറഞ്ഞു

The post ഞാൻ സിപിഎം സഹയാത്രികൻ; പിവി അൻവറിനെ പിന്തുണയ്ക്കാനില്ലെന്ന് കാരാട്ട് റസാഖ് appeared first on Metro Journal Online.

See also  നയതന്ത്ര വിള്ളല്‍: കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ

Related Articles

Back to top button