World

ഇസ്രായേലിലേക്ക് കൂടുതൽ മിസൈലുകൾ; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ശ്രമം തുടങ്ങി

ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് കൂടുതൽ മിസൈലുകൾ എത്തിയതായി റിപ്പോർട്ട്. വടക്കൻ ഇസ്രായേൽ നഗരങ്ങളിൽ പരക്കെ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ടെൽ അവീവ്, ഹൈഫ നഗരങ്ങളെ ലക്ഷ്യമിട്ടാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ എത്തിയത്. എന്നാൽ ഈ മിസൈലുകൾ അന്തരീക്ഷത്തിൽ വെച്ച് തന്നെ നശിപ്പിച്ചെന്നാണ് ഇസ്രായേൽ പറയുന്നു

ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായേലും വ്യാപക ആക്രമണമാണ് അഴിച്ചുവിട്ടത്. ദേശീയ ടെലിവിഷൻ ആസ്ഥാനം ആക്രമിച്ചതിന് പിന്നാലെ നിരവധി തന്ത്രപ്രധാന മേഖലകളിലും ഇസ്രായേൽ ആക്രമണം നടത്തി. 45 പേർ കൊല്ലപ്പെട്ടതായും നൂറിലേറെ പേർക്ക് പരുക്കേറ്റതായും ഇറാൻ അറിയിച്ചു

സംഘർഷം രൂക്ഷമായതോടെ ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കും. ടെൽ അവീവിൽ നിന്ന് ജോർദാൻ, ഈജിപ്ത് അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം ഇന്ത്യൻ എംബസി ആരംഭിച്ചിട്ടുണ്ട്. ഏകദേശം 25,000 പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.

See also  രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാൻ കരാറോ; ട്രംപിന് താൽപ്പര്യമുണ്ടെങ്കിൽ പോലും സാധ്യമാകാൻ സാധ്യത കുറവ്

Related Articles

Back to top button