Education

വിമാനത്തിൽ നിന്നും പുകയും ദുർഗന്ധവും; പരിഭ്രാന്തരായി ജനം: യാത്രക്കാരെ തിരിച്ചിറക്കി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു രാവിലെ 8 മണിക്ക് മസ്കറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക കണ്ടെത്തിയതായതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി.

പുറപ്പെടുന്നതിനു തൊട്ടു മുൻപാണ് വിമാനത്തിൽ പുകയും ദുർഗന്ധവും അനുഭവപ്പെട്ടത്. യാത്രക്കാർ ബഹളം വച്ചതോടെ വിമാനം പുറപ്പെടാതെ യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരെ സുരക്ഷിതരായി ടെര്‍മിനലിലേക്കു മാറ്റി. ബദല്‍ സംവിധാനം ഒരുക്കുന്നതില്‍ ചർച്ചകൾ നടക്കുകയാണ്.

The post വിമാനത്തിൽ നിന്നും പുകയും ദുർഗന്ധവും; പരിഭ്രാന്തരായി ജനം: യാത്രക്കാരെ തിരിച്ചിറക്കി appeared first on Metro Journal Online.

See also  പാലക്കാട് നഗരസഭയിൽ ഓപറേഷൻ കമല നടത്താനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ചർച്ച നടത്തി സന്ദീപ് വാര്യർ

Related Articles

Back to top button