Education

കാശിനാഥൻ-2: ഭാഗം 49

രചന: മിത്ര വിന്ദ

ഇരുവരുടെയും നെറുകയിൽ തൊട്ട് അനുഗ്രഹിച്ച ശേഷം കാശി മകളുടെ കൈ പിടിച്ചു ആദിയുടെ വലം കൈയിൽ ഏൽപ്പിച്ചു.

അത്രയും നേരം പിടിച്ചു നിന്നു എങ്കിലും കാശ്ശിയുടെ മിഴികൾ സജലമായി.

അച്ഛാ….
ഒരു തേങ്ങലോട് കൂടി അവൾ കാശിയുടെ നെഞ്ചിലേക്ക് വീണു..

അച്ഛനും മകളും കരയുന്നത് കണ്ടപ്പോൾ എല്ലാവർക്കും സങ്കടം ആയി.

കാശി, ഇങ്ങനെ ആണോ മകളെ യാത്രഅയക്കുന്നത്, ചെ, ഇത് കഷ്ടം ആണ് കേട്ടോ… അർജുൻ പിന്നിൽ വന്നുനിന്ന് കാശിയെ അശ്വസിപ്പിച്ചു.

ആദിയും അവന്റെ അച്ഛനും ഒക്കെ ചേർന്ന് അവരെ സമാധാനിപ്പിച്ച ശേഷം ജാനിയേ വണ്ടിയിൽ കയറ്റി.

അമ്മ… അമ്മ എവിടെ?

ജാനി ഇറങ്ങാൻ തുടങ്ങിയതും പാറു അവളുടെ അടുത്തേക്ക് വന്നു.

മോളെ… സങ്കടപ്പെടേണ്ട , അച്ഛനും അമ്മയും ഒക്കെ വൈകുന്നേരം അവിടേക്ക് എത്താം കേട്ടോ..

അവളുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞ ശേഷം പാറു അല്പം കുനിഞ്ഞു അവളുടെ മുഖത്ത് ഒരു ഉമ്മ കൊടുത്തു.

നേരം കളയണ്ട, പോയിട്ട് വാ കണ്ണാ..
പാർവതി മാറിയതും വണ്ടിയുടെ ഗ്ലാസ്‌ മെല്ലെ മുകളിലേക്ക് കയറ്റി

ആദി അവളെ  അവനോട് ചേർത്തു പിടിച്ചു.

എന്റെ കൂടെ വരുന്നത് ഇത്ര സങ്കടം ആണോ ജാനിക്കുട്ടിയ്ക്ക്… കഷ്ടം ഉണ്ട് കെട്ടോ.

തന്റെ അരുകിൽ ഇരുന്നു ശബ്ദം താഴ്ത്തി അവൻ പറഞ്ഞതും ജാനി കണ്ണീർ തുടച്ചു കൊണ്ട് അവനെ നോക്കി.

ഞാൻ എത്ര കാലം കാത്തിരുന്നത് ആണ്. എന്നിട്ട് ഇങ്ങനെ ഒന്നും കരഞ്ഞു നിലവിളിയ്ക്കല്ലേ പ്ലീസ്.. പാവം അങ്കിളും ആന്റിയും.. അവര് എത്രത്തോളം സങ്കടപ്പെട്ടു പെണ്ണേ… ശോ, എത്ര happy ആയിട്ട് ആയിരുന്നു. എന്നിട്ട് ഒടുക്കം എല്ലാം കുളമാക്കി.

അവൻ പറഞ്ഞതും ജാനി അവന്റെ തോളിലേക്ക് ചാഞ്ഞു..

എന്നിട്ട് ഒന്നും മിണ്ടാതെ കുറച്ചു സമയം ഇരുന്നു.

“വിഷമിക്കേണ്ടടോ.. ഞാൻ ഇല്ലേ കൂടെ… ഹമ് ”
അവൻ കുറച്ചുടെ അവളെ തന്നിലേയ്ക്ക് ചേർത്ത് പിടിച്ചു..

ആദിയുടെ വീട്ടിൽ എത്തിയപ്പോൾ ഒരു ഉത്സവത്തിന് ഉള്ള ആളുകൾ ആണ് അവിടെ തടിച്ചു കൂടിയിരിക്കുന്നത്.

ആദിയേട്ടാ ഒരുപാട് ആളുകൾ ഉണ്ടല്ലോ..

ഹമ്… ഞങ്ങളുടെ ഒരു വലിയ കുടുംബമാടോ, റിലേറ്റീവ്സ് ഒക്കെ തന്നെ ഇവിടെയുണ്ട്,എല്ലാവരും നാളത്തെ ഫംഗ്ഷനും കൂടി കഴിഞ്ഞശേഷം പിരിയാൻ ആണ്.. പറഞ്ഞുകൊണ്ട് അവൻ വണ്ടിയിൽ നിന്നും ഇറങ്ങി. പിന്നാലെ ജാനിയും

ഒരു വലിയ ബംഗ്ലാവ് ആയിരുന്നു ആദിയുടെത്.
ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് നിലകൊള്ളുന്ന പടുകൂറ്റൻ ഇരുനില മാളിക.
ആ ഏരിയയിൽ മുഴുവനായും പന്തലിട്ടിരിക്കുകയാണ്.

ശ്രീലതയും ആദിയുടെ അനുജത്തി സാന്ദ്രയും,പിന്നെ വേറെ കുറച്ച് സ്ത്രീജനങ്ങളും ഒക്കെ, കല്യാണ പെണ്ണിനെയും ചെക്കനെയും സ്വീകരിക്കാൻ റെഡിയായി നിൽപ്പുണ്ട്.

See also  🎶 സോളമന്റെ ഉത്തമഗീതം 🎶❤️: ഭാഗം 49

അവർ ഇരുവരും വീടിന്റെ ഉമ്മറത്ത് വന്ന് നിന്നതും,  ഒരു പെൺകുട്ടി ഇറങ്ങിവന്ന് ഇരുവരുടെയും കാലുകൾ കഴുകി തുടച്ചു ശേഷം,  താലപ്പൊലി ഏന്തിയ ചെറിയ പെൺകുട്ടികൾ വന്നിട്ട് അവരെ സ്വീകരിച്ചു.  ശ്രീലത ജാനിയുടെ കയ്യിലേക്ക് നിലവിളക്ക് കൊടുത്തു.ഐശ്വര്യമായിട്ട്.
കയറിവരുമോളെ, ഞങ്ങളുടെ കുടുംബത്തിലെ മഹാലക്ഷ്മിയാണ് നീ..

ശ്രീലതയും സാന്ദ്രയും ഒക്കെ ചേർന്ന് അവരെ ഇരുവരെയും അകത്തേക്ക് കൊണ്ട് പോയ്‌. പൂജമുറിയിൽ നിലവിളക്ക് വെച്ച ശേഷം എല്ലാവരും ചേർന്ന് മന്ത്രങ്ങൾ ജപിച്ചു തൊഴുതു പ്രാർത്ഥിച്ചു.

അതിനുശേഷം ആയിരുന്നു മധുരം കൊടുക്കൽ ചടങ്ങ്.
വേണ്ടപ്പെട്ട ആളുകളൊക്കെ പാലട പ്രഥമൻ ആണ് ഇരുവർക്കും കൊടുത്തത്.

ആരൊക്കെയോ വന്ന് ജാനിയെ പരിചയപ്പെടുന്നുണ്ട്.
ചെറിയച്ഛന്റെ മക്കളാണ്, അമ്മാവന്റെ മക്കളാണ്,എന്നൊക്കെ പറയുന്നുണ്ട്,അവൾ പക്ഷെ എല്ലാത്തിനും തലകുലുക്കുക മാത്രമേ ചെയ്തുള്ളൂ. സത്യം പറഞ്ഞാൽ ജാനി ആകെ മടുത്തിരുന്നു
അതു മനസ്സിലാക്കിയ ശ്രീലത,  ജാനിയെ ആദിയുടെ മുറിയിലേക്ക് ആക്കിയിട്ട് വരുവാൻ സാന്ദ്രയെ പറഞ്ഞ് ഏൽപ്പിച്ചു.

ആരോ ഫോൺ വിളിച്ചതുകൊണ്ട് ആദി വെളിയിലേക്ക് ഇറങ്ങി പോയിരുന്നു.

ഏടത്തി വരൂന്നെ, നമ്മൾക്ക് ഈ ഡ്രസ്സ് ഒക്കെ ഒന്ന് ചേഞ്ച് ചെയ്യാം.

സാന്ദ്ര കയ്യിൽ പിടിച്ചതും ജാനി പെട്ടെന്ന് എഴുന്നേറ്റു.
നല്ലോണം മടുത്തു അല്ലേ ഏടത്തി.

ഹമ്… അതിരാവിലെ ഉണർന്നതുകൊണ്ട് നല്ല ക്ഷീണമായി, പിന്നെ ഇപ്പോൾ അത്യാവശ്യം ചൂടും ഉണ്ടല്ലോ, ഈ പായസവും സദ്യയും ഒക്കെ കഴിച്ചപ്പോഴേക്കും ക്ഷീണവും കൂടി.

ജാനി സാന്ദ്രയോട് പറഞ്ഞു.

ഈ വേഷം ഒക്കെ മാറ്റിയിട്ട് ഒന്ന് കുളിച്ച് ഫ്രഷ് ആകു. അപ്പോഴേക്കും കുറച്ച് ആശ്വാസമാകും.

മുകളിലെ നിലയിലായിരുന്നു ആദിയുടെ റൂം.
സാന്ദ്രയോടൊപ്പം ജാനിയും അവിടേക്ക് പ്രവേശിച്ചു…..തുടരും……

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post കാശിനാഥൻ-2: ഭാഗം 49 appeared first on Metro Journal Online.

Related Articles

Back to top button