Education

കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; ഇന്ന് നിർണായക വിധി

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കം ആറ് പേർ പ്രതികളായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഇന്ന് വിധി. പ്രതിഭാഗത്തിന്റെ വിടുതൽ ഹർജിയിലാണ് കോടതി ഇന്ന് വിധി പറയുക. പ്രതികളോട് നേരിട്ട് കോടതിയിൽ ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്

ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ച കേസ് പരിഗണിച്ച ശേഷമാണ് ഇന്ന് വിധി പറയാൻ മാറ്റിയത്. കേസ് നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിച്ചതടക്കമാണ് കേസിൽ ആരോപിക്കപ്പെടുന്നത്. കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നും പറയപ്പെടുന്നു.

The post കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; ഇന്ന് നിർണായക വിധി appeared first on Metro Journal Online.

See also  ബിജെപിയെ അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ല: കെ സുരേന്ദ്രൻ

Related Articles

Back to top button