Local
നാടിന്റെ ഉത്സവമായി പൂർവ അധ്യാപക വിദ്യാർത്ഥി മീറ്റ്

ഊർങ്ങാട്ടിരി : കുത്തൂപറമ്പ് ജി എൽ പി സ്കൂൾ ‘മിഴിവ്’ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂർവ അധ്യാപക വിദ്യാർത്ഥി സംഗമം നാടിന്റെ ഉത്സവമായി. രാവിലെ 10മണിയോടെ ആരംഭിച്ച ചടങ്ങുകൾ വൈകുന്നേരം 6മണി വരെ നീണ്ടു. മീറ്റ് പഞ്ചായത്ത് പ്രസിഡന്റ് ജിഷ വാസു ഉദ്ഘാടനം ചെയ്തു. മെമ്പർ സൈനബ ആദ്യക്ഷം വഹിച്ചു. പഴയകാല അധ്യാപകർ സംഘടകർ മുതലായവർ സംസാരിച്ചു. ഉച്ചക്ക് ശേഷം പൂർവ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാ മത്സരങ്ങൾ അരങ്ങേറി.