Education

മുക്കത്ത് 15 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അസം സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ

കോഴിക്കോട് മുക്കത്ത് സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേർ പിടിയിൽ. 15 വയസ്സുള്ള സ്‌കൂൾ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. ഇതര സംസ്ഥാന തൊഴിലാളി അടക്കമാണ് മൂന്ന് പേരെ പിടികൂടിയത്. ഒരു അസം സ്വദേശിയും രണ്ട് മലപ്പുറം സ്വദേശികളുമാണ് പിടിയിലായത്

പെൺകുട്ടിയുടെ അമ്മയുമായി അടുപ്പമുള്ളവരാണ് പ്രതികൾ. വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. തുടർന്ന് വിദ്യാർഥിനിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇനിയും പ്രതികളുണ്ടെന്നാണ് കുട്ടിയുടെ മൊഴി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The post മുക്കത്ത് 15 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; അസം സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ appeared first on Metro Journal Online.

See also  കാസർകോട് വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

Related Articles

Back to top button