Kerala

ജി സുധാകരന് അവഗണനയെന്ന ആരോപണം; അർഹിക്കുന്ന ആദരവ് നൽകണമെന്ന് എംവി ഗോവിന്ദൻ

മുതിർന്ന സിപിഎം നേതാവ് ജി സുധാകരന് പാർട്ടി സമ്മേളനങ്ങളിലുള്ള അവഗണനയിൽ ഇടപെട്ട് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ എംവി ഗോവിന്ദൻ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

സാധാരണ അംഗം എന്ന പ്രയോഗം പാടില്ല. അർഹിക്കുന്ന ആദരവ് നൽകണം. സ്ഥാനമാനങ്ങൾ ഒഴിഞ്ഞാലും പരിപാടികളിൽ പങ്കെടുപ്പിക്കണം.

മുതിർന്ന നേതാക്കളോടുള്ള സമീപനത്തിൽ ജാഗ്രത വേണമെന്നും എംവി ഗോവിന്ദൻ നിർദേശിച്ചു. മുതിർന്ന നേതാക്കളെ എംവി ഗോവിന്ദൻ നേരിട്ട് വിളിച്ച് സംസാരിക്കുകയും ചെയ്തു.

See also  ദേവസ്വം ബോർഡിന് തിരിച്ചടി; ഗുരുവായൂർ ഏകാദശി ഉദയാസ്തമയ പൂജ മാറ്റാനാകില്ലെന്ന് സുപ്രീം കോടതി

Related Articles

Back to top button