മദ്യനയക്കേസ്: കെജ്രിവാളിനെയും മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ഡൽഹി മദ്യനയക്കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മുൻ മന്ത്രി മനീഷ് സിസോദിയയെയും വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇരുവരെയും വിചാരണ ചെയ്യണമെന്ന ശുപാർശ ഡൽഹി ലഫ്. ഗവർണർ നൽകി ഒരു മാസത്തിന് ശേഷമാണ് അംഗീകാരം നൽകിയത്
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കേന്ദ്രസർക്കാരിന്റെ നീക്കം. കേസിൽ 2024 മാർച്ച് 21ന് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ജയിലിലിരിക്കെ സിബിഐയും കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇഡി കേസിൽ ജൂലൈ 12നും സിബിഐ കേസിൽ സെപ്റ്റംബർ 13നും സുപ്രീം കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചു
സെപ്റ്റംബർ 17ന് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തു. മനീഷ് സിസോദിയയെ 2023 ഫെബ്രുവരി 26ന് സിബിഐയും 12 ദിവസത്തിന് ശേഷം ഇഡിയും അറസ്റ്റ് ചെയ്തിരുന്നു. 2024 ഓഗസ്റ്റിലാണ് സിസോദിയക്ക് ജാമ്യം ലഭിച്ചത്.
The post മദ്യനയക്കേസ്: കെജ്രിവാളിനെയും മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി appeared first on Metro Journal Online.