ഗവർണറുമായി കൂടിക്കാഴ്ച; നാട് നേരിടുന്ന പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്തിയെന്ന് പിവി അൻവർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി പിവി അൻവർ. നാട് നേരിടുന്ന ചില പ്രശ്‌നങ്ങൾ ഗവർണറെ ബോധ്യപ്പെടുത്തിയെന്ന് അൻവർ പറഞ്ഞു. ആർക്കും അറിയാത്ത, എന്നാൽ ഗവർണർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അറിയിക്കാൻ വന്നതാണ്. നാടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞതായും അൻവർ പറഞ്ഞു
ഇത്തരം പ്രശ്‌നങ്ങൾ ഗവർണറെ അറിയിക്കേണ്ടത് മോറൽ റെസ്‌പോൺസിബിലിറ്റിയാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒരു വോട്ട് ബോധപൂർവം മാറ്റി ചെയ്തിട്ടുണ്ടെന്നും അത് ആരാണെന്ന് വ്യക്തമാണെന്നും എന്നാൽ ഇപ്പോൾ തുറന്ന് പറയുന്നില്ലെന്നും അൻവർ പറഞ്ഞു
ഇനിയും കൂടുതൽ കാര്യങ്ങൾ പറയാനുണ്ട്. അത് നാളെ മാധ്യമങ്ങളോട് പറയും. തനിക്ക് നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
The post ഗവർണറുമായി കൂടിക്കാഴ്ച; നാട് നേരിടുന്ന പ്രശ്‌നങ്ങൾ ബോധ്യപ്പെടുത്തിയെന്ന് പിവി അൻവർ appeared first on Metro Journal Online.