Education

കാമുകനുമായുള്ള വിവാഹം നടത്തി കൊടുക്കാത്ത വീട്ടുകാരെ വിഷം നല്‍കി കൊലപ്പെടുത്തി 18 കാരി: കൊല്ലപ്പെട്ടത് 13പേര്

ഇസ്ലാമാബാദ് ; കാമുകനുമായുള്ള വിവാഹം നടത്തി കൊടുക്കാത്ത വീട്ടുകാരെ വിഷം നല്‍കി കൊലപ്പെടുത്തി 18 കാരി. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഖൈര്‍പൂര്‍ ജില്ലയിലാണ് സംഭവം .

ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് മാതാപിതാക്കളടക്കം 13 കുടുംബാംഗങ്ങളെ പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത് .

സംഭവത്തില്‍ 18 കാരിയായ ഷൈസ്ത ബരോഹി , ബന്ധുവായ അമിര്‍ബക്ഷ് ബരോഹി എന്നിവരാണ് പിടിയിലായത് .മാതാപിതാക്കളെയും അഞ്ച് സഹോദരിമാരെയും മൂന്ന് സഹോദരന്മാരെയും, ഒരു കുട്ടി ഉള്‍പ്പെടെ 3 ബന്ധുക്കളെയുമാണ് ഇവര്‍ കൊലപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കൊലപാതകം നടന്നത് . ബന്ധുവായ അമീര്‍ ബക്ഷുമായി പ്രണയത്തിലായിരുന്നു ഷൈസ്ത . എന്നാല്‍ വീട്ടുകാര്‍ ഷൈസ്തയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഷൈസ്ത ഈ വിവാഹത്തെ എതിര്‍ത്തിരുന്നു.

അമീറുമായുള്ള ബന്ധത്തെ എതിര്‍ത്തതോടെ വീട്ടുകാരെ കൊലപ്പെടുത്താന്‍ ഷൈസ്ത തീരുമാനിക്കുകയായിരുന്നു . ഇതിനായി അമീറിന്റെ സഹായം തേടി. മരണം ഭക്ഷ്യവിഷബാധമൂലമാകാമെന്നാണ് ആദ്യം പോലീസ് കരുതിയത് . എന്നാല്‍ കൊല്ലപ്പെട്ടവര്‍ കഴിച്ച ഭക്ഷണസാധനങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ വിഷാംശം കലര്‍ന്നതായി വ്യക്തമായി. ഷൈസ്ത ഒഴികെയുള്ള മറ്റെല്ലാ അംഗങ്ങളും മരിച്ചെങ്കിലും അവര്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. ഇതിനിടെ കാമുകനായ അമീര്‍ബക്ഷിനൊപ്പം ഷൈസ്ത ഒളിച്ചോടുകയും ചെയ്തു .

തുടര്‍ന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തു. താനാണ് റൊട്ടിമാവില്‍ വിഷം ചേര്‍ത്തതെന്നും,അമീറാണ് വിഷം വാങ്ങി നല്‍കിയതെന്നും ഷൈസ്ത പോലീസിനോട് വെളിപ്പെടുത്തി. നിലവില്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

The post കാമുകനുമായുള്ള വിവാഹം നടത്തി കൊടുക്കാത്ത വീട്ടുകാരെ വിഷം നല്‍കി കൊലപ്പെടുത്തി 18 കാരി: കൊല്ലപ്പെട്ടത് 13പേര് appeared first on Metro Journal Online.

See also  ഇത് ബാറ്ററിയോ പവർ ബാങ്കോ? തകർപ്പൻ ബാറ്ററി ബാക്കപ്പുമായി വൺപ്ലസ് മോഡലുകൾ

Related Articles

Back to top button