ജമ്മു കാശ്മീരിൽ ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകും; ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ കോൺഗ്രസ്

ജമ്മു കാശ്മീരിൽ സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിച്ച് എൻസി-കോൺഗ്രസ് സഖ്യം. ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകും. കോൺഗ്രസ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ സാധ്യതയുണ്ട്. മൂന്ന് അംഗങ്ങളുള്ള പിഡിപിയെയും സഖ്യത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്
പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സർക്കാർ തീരുമാനത്തെ ജനം അംഗീകരിക്കുന്നില്ലെന്നതിന് തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു. സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ പോരാടും. ജയിലിൽ കഴിയുന്ന നിരപരാധികളെ പുറത്തു കൊണ്ടുവരാൻ ശ്രമിക്കുമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു
അതേസമയം ഹരിയാനയിൽ മൂന്നാം തവണയും അധികാരത്തിലെത്തിയ ബിജെപി നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കും. കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയിൽ സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന് കുമാരി ഷെൽജ ആവശ്യപ്പെട്ടിട്ടുണ്ട്. അപ്രതീക്ഷിത തോൽവിയാണ് ഹരിയാനയിൽ കോൺഗ്രസ് നേരിട്ടത്.
The post ജമ്മു കാശ്മീരിൽ ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകും; ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടാൻ കോൺഗ്രസ് appeared first on Metro Journal Online.