Kerala

കണ്ണൂർ ചെറുവാഞ്ചേരിയിൽ വീട്ടിൽ കളിപ്പാട്ടത്തിന് താഴെ രാജവെമ്പാല; സുരക്ഷിതമായി പിടികൂടി

കണ്ണൂർ കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ വീട്ടിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ കളിപ്പാട്ടത്തിന്റെ അടിയിലാണ് രാജവെമ്പാലയെ കണ്ടത്.

ഇന്നലെ രാത്രിയാണ് സംഭവം. കളിപ്പാട്ട കാറിന് താഴെ രാജവെമ്പാലയെ കണ്ടതോടെ വീട്ടുകാർ വനംവകുപ്പിനെ ബന്ധപ്പെട്ടു. പാമ്പുപിടിത്തക്കാരൻ ബിജിലേഷ് കോടിയേരി പിന്നാലെ സ്ഥലെത്തെത്തി

ഏറെ നേരം പണിപ്പെട്ടാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ കണ്ട സമയത്ത് കുട്ടികളാരും കളിപ്പാട്ടതിന് സമീപത്ത് ഇല്ലാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്.

The post കണ്ണൂർ ചെറുവാഞ്ചേരിയിൽ വീട്ടിൽ കളിപ്പാട്ടത്തിന് താഴെ രാജവെമ്പാല; സുരക്ഷിതമായി പിടികൂടി appeared first on Metro Journal Online.

See also  മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമല്ലെന്ന് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം

Related Articles

Back to top button