Education

നിൻ വഴിയേ: ഭാഗം 42

രചന: അഫ്‌ന

തുറക്കുമ്പോൾ തന്നെ മുൻപിൽ  ഡയറി കണ്ടു അവന്റെ മുഖം വിടർന്നു. അവൻ അധികം സമയം കളയാതെ അത് കയ്യിലെടുത്തു ബെഡിൽ ഇരുന്നു.

നീ മാത്രം എങ്ങനെയാണ്
എന്റെ മറവിയുടെ ഓരോ കോണിലുമിരുന്ന്
എന്റെ മറവിയെ
വെല്ലുവിളിക്കുന്നത്?

തുറക്കുമ്പോൾ തന്നെ കാണുന്ന ആ നാലു വരികൾ അവനെ വല്ലാതെ സ്വാധീനിച്ച പോലെ….

നിതിൻ വേഗം അടുത്ത താളുകൾ മറിച്ചു.. കുറെ പേജുകൾ ഒഴിഞ്ഞു കിടക്കുവായിരുന്നു…. പെട്ടെന്നാണ് ഒരു ഫോട്ടോ നിലത്തേക്ക് വീണത്. അവൻ കൗതുകത്തോടെ അതെടുത്തു നോക്കി…..ആറോ ഏഴോ വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോ ആണ്….

നിതിൻ എവിടെയോ കണ്ട മുഖം പോലെ അതിലേക്ക് തന്നെ ഉറ്റു നോക്കി…. അപ്പോഴാണ് അതിന് പുറകിൽ ‘എന്റെ മാത്രം കുഞ്ഞി ‘
എന്നെഴുതിയത് കണ്ടത്.

“ആരാ ഈ കുഞ്ഞി? തൻവി അങ്ങനെ ആരെയും കുറിച്ച് ഇതുവരെ പറഞ്ഞു
കേട്ടിട്ടില്ലല്ലോ “നിതിൻ ചിന്തിച്ചു കൊണ്ടു ആ ഫോട്ടോയിലേക്ക് വീണ്ടും നോക്കി. പക്ഷേ അവന് ആളെ മനസ്സിലാക്കാൻ സാധിച്ചില്ല… വീണ്ടും പേജുകൾ മറിക്കാൻ തുടങ്ങി.

ഇത്ര വേഗത്തിൽ അത്രമേൽ ആഴത്തിൽ നീ എന്നിൽ വേരാടിയിരിക്കുന്നു പെണ്ണെ……
നിന്നിലേക്ക് മാത്രമായെന്റെ ചിന്തകൾ നീണ്ടു പോകുന്നു…. വെളിച്ചമേറുമ്പോൾ മാഞ്ഞു പോകൂന്നൊരു നിഴലാണെന്ന് തിരിച്ചറിഞ്ഞിട്ടും നിന്നിലേക്ക് തന്നെ ഓടി അണയുവാണ് മനം ഇപ്പോഴും.

എന്താണ് എനിക്ക് സംഭവിച്ചെന്ന് ഇപ്പോ യും മനസ്സിലായിട്ടില്ല എനിക്ക്….ഞാൻ എന്ന വാക്ക് പോലും നീയായ് മാറിയിരിക്കുന്നു.ഓരോ ശ്വാസത്തിലും നിന്നോടുള്ള പ്രണയം എന്നിൽ നിറഞ്ഞു വരുവാണ്…. ഞാൻ നീ ആയി മാറിയിരിക്കുന്നു……. കുഞ്ഞി.

ആ വാചകങ്ങൾ മാത്രം മതിയായിരുന്നു നിതിന് അവന്റെ പ്രണയത്തിന്റെ ആഴം അളക്കാൻ. പക്ഷേ ആരാണ് കുഞ്ഞി എന്ന് മാത്രം അവന് മനസ്സിലായില്ല…. അവൻ എല്ലാം പേജുകളും മറിച്ചു കൊണ്ടേ ഇരുന്നു.
പക്ഷേ ആ പേരിനുടമയേ മാത്രം അവന് മനസ്സിലാക്കാൻ സാധിച്ചില്ല.

പെട്ടന്ന് ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് അവൻ ചിന്തയിൽ നിന്നുണർന്നത്…… ദീപുവാണ്…..

“Hlo ”

“നീ ഇതെവിടെ പോയി കിടക്കാ… ഞാൻ എവിടെ എല്ലാം നോക്കി.”ദീപു

“ഞാ…..ഞാ..ൻ ബാത്‌റൂമിലേക്ക് വന്നതാ. ഇ….. ഇ….പ്പോ വരാം “അവൻ പറയാൻ ബുദ്ധിമുട്ടിയെങ്കിലും എങ്ങനെയൊക്കെയോ പറഞ്ഞു ഒപ്പിച്ചു.

“മ്മ്, വേഗം വാ…..”

നിതിൻ ആ ഫോട്ടോ ആരാണെന്ന് തൻവിയോട് ചോദിക്കാം എന്ന് കരുതി  ഫോണിൽ ആ ചിത്രം പകർത്തി യഥാസ്ഥാനത്തു തന്നെ വെച്ചു പൂട്ടി……

ഹാളിലേക്ക് കയറുമ്പോൾ തന്നെ കാണുന്നത് ഓരോ ജോലികൾ എടുത്തു ഓടി നടക്കുന്ന ദീപുവിനെ ആണ്. പുറകെ അജയും ഉണ്ട്….

അപർണ ആരും കാണാതെ ദീപുവിന്റെ ഫോട്ടോ ഫോണിൽ പകർത്തി കൊണ്ടിരിക്കുവാണ്. ദീപ്തി അതൊന്നും മൈൻഡ് ചെയ്യാതെ നാളത്തെ ദിവസത്തിനു വേണ്ടി കാത്തിരിക്കുവാണ്.

See also  ജിയോ, ബിഎസ്എൻഎൽ അ‌ടക്കം എല്ലാവർക്കും ബാധകം; ജനു-1 മുതൽ പുതിയ ടെലിക്കോം RoW റൂൾ

അപ്പോഴാണ് ഓടി പോകുന്ന തിനിടയിൽ ദീപു ദീപ്തിയുമായി കൂട്ടി മുട്ടിയത്…. അതുകൊണ്ട് തന്നെ കൂൾ ഡ്രിങ്ക്സ് കുറച്ചു അവളുടെ ഡ്രസ്സിൽ ആയി.

“അയ്യോ…. സോറി ദീപ്തി. ഞാൻ കണ്ടില്ല “ദീപു തെറ്റ് തന്റെ ഭാഗതാണെന്ന് ഓർത്തു പറഞ്ഞു

“പിന്നെ എവിടെ ആയിരുന്നു കണ്ണ്. ”

“ഞാൻ പറഞ്ഞില്ലേ കണ്ടില്ലെന്ന്. അതിന് സോറിയും പറഞ്ഞു. പിന്നെ എന്താ പ്രശ്നം “ദീപുവിന് അവളുടെ സംസാരം ഇഷ്ട്ടപ്പെട്ടില്ല.

“വന്നു വന്നു കാര്യസ്ഥൻ വാല് പൊക്കാൻ തുടങ്ങിയൊ “ദീപ്തി പരിഹാസത്തോടെ അവനെ നോക്കി.

“കാര്യസ്ഥനോ? ആരാ ദീപ്തി കാര്യസ്ഥൻ….. നീ ആരെങ്കിലും appointment ചെയ്തിരുന്നോ “പുറകിൽ നിന്നുള്ള തൻവിയുടെ ചോദ്യം കേട്ട് ദീപ്തി ദേഷ്യത്തിൽ അങ്ങോട്ട് നോക്കി….. ദീപു തൻവിയുടെ മുഖത്തേക്ക് ഉറ്റു നോക്കി.

ദീപ്തി തന്നെ എപ്പോഴും ഈ പേര് പറഞ്ഞിട്ടാണ് കുറ്റപ്പെടുത്താറ്. അപ്പോയെല്ലാം തനുവിന്റെ അടുത്ത് നിന്ന് വാ അടപ്പിച്ചുള്ള മറുപടിയാണ് തിരിച്ചു കിട്ടാറ്…. പക്ഷേ ഇന്ന് നല്ലൊരു ദിവസമായിട്ട്….. ദീപു തൻവിയുടെ രണ്ടും കല്പ്പിച്ചുള്ള വരവ് കണ്ടു അങ്ങോട്ട് വന്നു.

“നീ ഇതെങ്ങോട്ടാ ഉറഞ്ഞു തുള്ളി ”

“അവള് പറഞ്ഞത് കേട്ടില്ലേ…. അത് ആരാണെന്ന് ഒന്നു ക്ലിയർ ചെയ്തിട്ട് വേഗം വരാം ”

“അതൊക്കെ ഈ ഫങ്ക്ഷൻ കഴിഞ്ഞിട്ട് മതി…. അവന്റെ അച്ഛമ്മ നിന്നെ സ്കാൻ ചെയ്തു നടക്കാ. അതുകൊണ്ട് ഇത് തീരുവോളം മോള് പ്രശ്നം ഉണ്ടാക്കല്ലേ “ദീപു മെല്ലെ ചെവിയിൽ പറഞ്ഞു….. അവസാനം വേറെ നിവർത്തി ഇല്ലാത്തത് കൊണ്ടു അതിനു തലയാട്ടി തിരിച്ചു നടന്നു.

“തൻവി അവിടെ നിൽക്ക് “പുറകിൽ നിന്ന് നിതിന്റെ വിളി കേട്ട് അവൾ അങ്ങോട്ട് നോക്കി.

“Function തീരാറായോഡീ ”

“മ്മ്, ഏറെ കുറേ “തൻവി ചുറ്റും നോക്കി പറഞ്ഞു.

“പിന്നെ ഞാൻ ഒരു ഫോട്ടോ കാണിച്ചു തന്നാൽ അത് ആരാണെന്ന് പറയുവോ നീ “നിതിൻ ഭാവഭേദമില്ലാതെ പറഞ്ഞു.

“ഫോട്ടോയോ? ആരുടെ “അവൾ സംശയത്തോടെ മുകളിലേക്ക് നോക്കി.

“ഞാൻ കാണിച്ചു തരാം, നീ അറിയുന്നതാണെങ്കിൽ മാത്രം പറഞ്ഞാൽ മതി “അവൻ അതും പറഞ്ഞു ഫോൺ പോക്കറ്റിൽ നിന്നെടുത്തു……. Gallery നിന്ന് ഫോട്ടോ എടുത്തു അവൾക്ക് നേരെ നീട്ടി.

“ഇതാണോ? ഇത് ഞാനാണല്ലോ ”
തൻവി ചിരിയോടെ പറഞ്ഞു അവനെ നോക്കി…….തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post നിൻ വഴിയേ: ഭാഗം 42 appeared first on Metro Journal Online.

Related Articles

Back to top button