Education

വ്യക്തിഗത വിവരങ്ങൾ ചോർന്നു

ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസിൽ വൻ ഡാറ്റാ ചോർച്ച. ഏകദേശം 3.1 കോടി ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ, പാൻ കാർഡ് വിവരങ്ങൾ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങളാണ് ചോർന്നത്. xenZen എന്ന വെബ്‌സൈറ്റാണ് വിവരങ്ങൾ ഹാക്ക് ചെയ്തത്

സ്റ്റാർ ഹെൽത്തിന്റെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ എല്ലാ ഡാറ്റയും വിറ്റെന്നാണ് ഹാക്കർ അവകാശപ്പെടുന്നത്. യുകെയിലെ ഗവേഷകനായ ജേസൺ പാർക്കറാണ് വിവരങ്ങൾ ഹാക്ക് ചെയ്ത കാര്യം പുറത്തുവിട്ടത്. സംഭവത്തിൽ സൈബർ സുരക്ഷാ വിദഗ്ധരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതായി സ്റ്റാർ ഹെൽത്ത് അറിയിച്ചു

ഇത്തരം തന്ത്രപ്രധാനമായ വിവരങ്ങൾ ചോരുന്നത് തടയേണ്ടത് അനിവാര്യമാണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒക്ടോബർ 25ലേക്ക് മാറ്റിവെച്ചു.

 

See also  കലൂർ സുഭദ്ര കൊലക്കേസ്: പ്രതികളായ മാത്യൂസിനെയും ശർമിളയെയും ആലപ്പുഴയിൽ എത്തിച്ചു

Related Articles

Back to top button