Kerala

ചെന്നിത്തല നവോദയ സ്‌കൂൾ ഹോസ്റ്റലിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശി എസ് നേഹയാണ് മരിച്ചത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു-അനില ദമ്പതികളുടെ മകളാണ്

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റലിന്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം

ഹോസ്റ്റൽ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തായി വിവരമുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂളിൽ നേരത്തെ റാഗിംക് സംബന്ധിച്ച പരാതികളും ഉയർന്നിരുന്നു.

 

See also  ശബരി റെയില്‍ പദ്ധതി; രണ്ട് ഘട്ടമായി നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയൻ

Related Articles

Back to top button